Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ബെംഗളുരുവില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍

രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തിരുവനന്തപുരം |  ലൈംഗിക പീഡന കേസിന് പിറകെ ഒളിവല്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സഹായിച്ച രണ്ടുപേരെ പോലീസ് പിടികൂടി. എടുത്തു.ബെംഗളൂരുവില്‍ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ജോസ്, റെക്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേര്‍ പിടിയിലാകുന്നത്. അതേ സമയം, രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്. ഈ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യേപക്ഷ നാളെ കോടതി പരിഗണിക്കും. അന്വേഷണ സംഘത്തില്‍ നിന്ന് തന്നെ വിവരം ചോരുന്നതാണ് രാഹുലിന് സഹായകമാകുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ സംഘത്തെ നിയോഗിച്ചത്. ബെംഗളൂരുവില്‍ താമസിക്കുന്നുവെന്ന് കരുതുന്ന രണ്ടാമത്തെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിലെ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ട ബാധ്യത പ്രോസിക്യൂഷനുമുണ്ട്. പൊലീസിന് പകരം കെപിസിസി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന ചോദ്യം കോടതിയില്‍ നിന്ന് തന്നെ ഉണ്ടായിരുന്നു. രണ്ടാം കേസില്‍ അറസ്റ്റ് തടയാത്തതാണ് രാഹുല്‍ ഒളിവില്‍ തുടരാന്‍ കാരണം.

---- facebook comment plugin here -----

Latest