Connect with us

Kerala

മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണു; വിദ്യാര്‍ഥി മുങ്ങിമരിച്ചു

പത്തനംതിട്ട പന്തളം പൂഴിക്കാട് വലക്കടവ് ചരുവില്‍ വീട്ടില്‍ റെബു-മിനി ദമ്പതികളുടെ ഏക മകന്‍ മാര്‍ട്ടിന്‍ (21)ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | വയലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ വിദ്യാര്‍ഥി മരിച്ചു. പന്തളം പൂഴിക്കാട് വലക്കടവ് ചരുവില്‍ വീട്ടില്‍ റെബു-മിനി ദമ്പതികളുടെ ഏക മകന്‍ മാര്‍ട്ടിന്‍ (21)ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് 5.30ന് പൂഴിക്കാട് ചക്രപ്പുര കരിങ്ങലിപുഞ്ചയില്‍ ചൂണ്ട ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പോളിടെക്നിക്ക് വിദ്യാര്‍ഥിയാണ് മരിച്ച മാര്‍ട്ടിന്‍.

അടൂരില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പന്തളം പോലീസും സ്ഥലത്തെത്തി. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Latest