Business
സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായമേകുന്ന പദ്ധതികള്‍ക്ക് പിന്തുണയുമായി ലുലു; ഗ്ലോബല്‍ ഫുഡ് വീക്കില്‍ നിര്‍ണായക കരാറുകളില്‍ ഒപ്പുവച്ചു
പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനവുമായി കൂടുതല്‍ യു എ ഇ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു.

അബൂദബി | ഇന്ത്യ ഉള്‍പ്പടെയുള്ള 75 രാജ്യങ്ങളിലെ 2,070 പ്രദര്ശകര്‍ പങ്കെടുത്ത ഗ്ലോബല്‍ ഫുഡ് വീക്കില്‍ സാമൂഹിക പ്രതിബദ്ധതയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ക്ക് പിന്തുണ നല്‍കി നിര്‍ണായക കരാറുകളില്‍ ഒപ്പുവച്ച് ലുലു. സായിദ് ഹയര്‍ ഓര്‍ഗാനൈസേഷന്‍, ഫാത്തിമ ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് ഇനീഷ്യേറ്റീവ് പദ്ധതികള്‍ മികച്ച പിന്തുണയാണ് ലുലു നല്‍കിയിരിക്കുന്നത്. ഗ്ലോബല്‍ ഫുഡ് വീക്കിലെ ആദ്യ ദിവസം ശ്രദ്ധേയമായി ഈ സഹകരണം.
ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങേകുന്ന സായിദ് ഹയര്‍ ഓര്‍ഗനൈസേഷനുമായുള്ള സഹകരണം പ്രധാനപ്പെട്ടതായി. സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫാമില്‍ ഭിന്നശേഷിക്കാര്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികള്‍ ശേഖരിക്കാനാണ് ധാരണ. ഇവയ്ക്കു മികച്ച വിപണി ഇതോടെ ലുലു സ്റ്റോറുകളില്‍ ലഭിക്കും. സായിദ് ഹയര്‍ ഓര്‍ഗനൈസേഷന് മികച്ച പിന്തുണയാകും ഈ സഹകരണം. സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ അബ്ദുല്ല അബ്ദുല്ലാലി അല്‍ ഹുമൈദാനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള മേഖലകളിലെ സ്ത്രീകളുടെ മുന്നേറ്റത്തിനായി ഷെയ്ഖ ഫാത്തിമ ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടക്കം കുറിച്ച ഫാത്തിമ ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് ഇനീഷ്യേറ്റീവ് (FBMI) പദ്ധതിയ്ക്കും ലുലു പിന്തുണ അറിയിച്ചു. സ്ത്രീകള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കി മുന്നേറ്റത്തിന് കരുത്തേകുന്നതാണ് പദ്ധതി. ഈ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ലുലു സ്റ്റോറുകളിലും ലഭ്യമാക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, സി ഇ ഒ. സെയ്ഫി രൂപാവാല, ചീഫ് ഓപ്പറേറ്റിങ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ വി ഐ സലിം എന്നിവരുടെ സാന്നിധ്യത്തില്‍, ഫാത്തിമ ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് ഇനീഷ്യേറ്റീവ് സി ഇ ഒ. മെയ്വന്ത് ജബര്‍ഖില്‍, ലുലു പ്രൈവറ്റ് ലേബല്‍ ഡയറക്ടര്‍ ഷമീം സൈനുലാബ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പിന്തുണയുമായി, എമിറാത്തി ഭക്ഷ്യ ഉത്പന്നങ്ങളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും സോഴ്‌സിംഗ് വര്‍ധിപ്പിക്കാനും തീരുമാനമായി. ഇത് കൂടാതെ, യു എ ഇയിലെ വൈവിധ്യമാര്‍ന്ന തേന്‍ ഉത്പന്നങ്ങള്‍, ഡേറ്റ്‌സ് സിറപ്പ്, കോഫി, മീറ്റ് പ്രൊഡക്ട്‌സ് തുടങ്ങിയവയുടെ പുതിയ ശേഖരവും ഗ്ലോബല്‍ ഫുഡ് വീക്കില്‍ ലുലു അവതരിപ്പിച്ചു. യു എ ഇ പ്രാദേശിക വിപണിക്ക് മികച്ച കരുത്തേകുകയാണ് ലുലു.
ഫാത്തിമ ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് ഇനീഷ്യേറ്റീവുമായുള്ള ധാരണാപത്രത്തില്‍ ഫാത്തിമ ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് ഇനീഷ്യേറ്റീവ് സി ഇ ഒ. മെയ്വന്ത് ജബര്‍ഖില്‍, ലുലു പ്രൈവറ്റ് ലേബല്‍ ഡയറക്ടര്‍ ഷമീം സൈനുലാബ്ദീന്‍ എന്നിവര്‍ ഒപ്പുവക്കുന്നു.