ഭൂമിക്ക് സമീപത്തുകൂടി ‘2008 ഗോ 20’ കടന്നുപോകും; വേഗത സെക്കന്‍ഡില്‍ എട്ട് കിലോമീറ്റര്‍

സെക്കന്‍ഡില്‍ എട്ട് കിലോമീറ്റര്‍ വേഗതയുള്ള ഛിന്നഗ്രഹം എതിര്‍ ദിശയില്‍ വരുന്ന എന്തിനേയും തകര്‍ത്ത് തരിപ്പണമാക്കാന്‍ ശേഷിയുള്ളതാണെന്ന് നാസ.

അവയവങ്ങള്‍ക്കുണ്ടാകുന്ന പരുക്ക് പ്രതിരോധിക്കാന്‍ കാര്‍ബണ്‍ മോണോക്സൈഡ്; മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍

കൃത്രിമ മധുരമായ സാക്കറിന്‍, അസെസള്‍ഫേം എന്നിവ ഉപാധിയാക്കിയാണ് കാര്‍ബണ്‍ മോണോക്സൈഡിനെ വായിലൂടെ ശരീരത്തിലെത്തിക്കാന്‍ ഉതകുന്ന മരുന്നുകള്‍ കണ്ടുപിടിച്ചിരിക്കുന്നത്.

ഉരുളക്കിഴങ്ങല്ല, ഇത് ഫോബോസ്; ചൊവ്വയിലെ ഉപഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ

ചൊവ്വയിലെ രണ്ട് ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ഫോബോസ്. യു എസ് ശാസ്ത്രജ്ഞന്‍ ആസാഫ് ഹാളാണ് 1877 ല്‍ ഈ ഉപഗ്രഹം കണ്ടെത്തിയത്.

ഉമിനീര്‍ വഴി പ്രമേഹമറിയാം; ബ്ലഡ് ഷുഗര്‍ പരിശോധന വികസിപ്പിച്ച് ആസ്‌ത്രേലിയന്‍ ശാസ്ത്രജ്ഞര്‍

ഇത് ചെലവ് കുറഞ്ഞതും വേദന അനുഭവപ്പെടാത്തതുമായ പരിശോധനാ രീതിയാണ്. ഇതേ സാങ്കേതികത കൊവിഡ് പരിശോധനക്കും പ്രയോജനപ്പെടുത്താനാകുമോയെന്ന് കണ്ടെത്താന്‍ പഠനങ്ങള്‍ നടത്തിവരികയാണ്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീന്‍ നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്

പേശി ബലഹീനതയ്ക്കും തളര്‍വാതത്തിനും കാരണമാകുന്ന ഗില്ലന്‍ ബാരെ സിന്‍ഡ്രോം ഈ വാക്‌സീന്‍ സ്വീകരിച്ച ചില ആളുകളില്‍ ഉണ്ടായെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സൗരക്കാറ്റ് ഭൂമിയിലേക്ക്; മൊബൈൽ സിഗ്നൽ തടസ്സപ്പെടാം

മണിക്കൂറിൽ 1.6 ദശലക്ഷം കിലോമീറ്റർ വേഗത്തിലാണ് ചുടുകാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നത്.

ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പുമായി നാസ

കാറ്റിന്റെ വേഗതയില്‍ ഉപഗ്രഹ സിഗ്നലുകളും മൊബൈല്‍ സിഗ്നലുകളും തടസപ്പെട്ടേക്കാം. സൗരക്കാറ്റ് ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ മിന്നല്‍പ്പിണരുകളുണ്ടാക്കും.

ബഹിരാകാശ ടൂറിസത്തിന്റെ കാലം; 600 ടിക്കറ്റുകള്‍ വിറ്റഴിച്ചു

ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗലാട്ടിക്കിന് പുറമേ ജെഫ് ബെസോസ്, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നിവയാണ് അടുത്തതായി ബഹിരാകാശ ടൂറിസത്തിനായി തയാറെടുക്കുന്നത്.

ചരിത്ര ബഹിരാകാശ യാത്ര കഴിഞ്ഞ് റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും ഭൂമിയിലെത്തി

ബഹിരാകാശ വിനോദസഞ്ചാരത്തിനാണ് ഇതോടെ നാന്ദി കുറിച്ചത്.

വിര്‍ജിന്‍ ഗാലക്റ്റിക് ബഹിരാകാശ വിമാനം ഇന്ന് പറന്നുയരും

വിര്‍ജിന്‍ ഗാലക്റ്റിക് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവുമാണ് ബഹിരാകാശത്തേക്ക് പറക്കുക. ഇന്ത്യന്‍ സമയം വൈകുന്നേരം 6:30നാണ് ബഹിരാകാശ വാഹനം പറന്നുയരുക.

Latest news