Connect with us

Health

ദീർഘനേരം എ സി യിൽ ചിലവഴിക്കുന്നോ; ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും

എയർ കണ്ടിഷനിംഗ് ചെയ്ത അന്തരീക്ഷത്തിൽ ദീർഘ നേരം ഇരിക്കുന്നത് മെറ്റബൊളീസം മന്ദഗതിയിലാക്കുകയും അലസതയും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യുന്നു.

Published

|

Last Updated

യർ കണ്ടീഷണറുകൾ ചൂടിൽ നിന്ന് ആശ്വാസം നൽകുമെങ്കിലും ഒരുപാട് സമയം എ സി യിൽ കഴിയുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. എ സി അമിതമായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വരണ്ട ചർമവും കണ്ണുകളും

എയർ കണ്ടീഷനറുകൾ ഒരുപാട് സമയം ചിലവഴിക്കുന്നത് വായുവിലെ ഈർപ്പം കുറയ്ക്കും. ഇത് വരണ്ട ചുണ്ടുകൾക്കും കണ്ണുകൾക്കും കാരണം ആകുന്നു.

ശ്വസന പ്രശ്നങ്ങൾ

തണുത്തതും വരണ്ടതുമായ വായു മൂക്കിലെ ഭാഗങ്ങളും കഫവും വരണ്ടതാക്കും. ഇത് ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

നിർജലീകരണം

എ സി ശ്വാസത്തിലൂടെയോ ചർമത്തിലൂടെയോ ദ്രാവകങ്ങൾ വേഗത്തിൽ നഷ്ടപ്പെടാൻ ഇടയാക്കും. ഇത് നിർജലീകരണത്തിന് കാരണം ആകും.

തലവേദന

പെട്ടന്നുള്ള താപനില വ്യതിയാനങ്ങളും വരണ്ട വായുവും ടെൻഷനും തലവേദനയും ഉണ്ടാക്കും.

ക്ഷീണവും അലസതയും

എയർ കണ്ടിഷനിംഗ് ചെയ്ത അന്തരീക്ഷത്തിൽ ദീർഘ നേരം ഇരിക്കുന്നത് മെറ്റബൊളീസം മന്ദഗതിയിലാക്കുകയും അലസതയും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യുന്നു.

അലർജിക്ക് കാരണമാകുന്നു

വൃത്തിഹീനമായ എ സി ഫിൽറ്ററുകൾ പൂപ്പൽ, പൊടി എന്നിവ വമിപ്പിക്കുകയും അലർജിക്ക് കാരണമാവുകയും ചെയ്യുന്നു.

 

 

Latest