From the print
ആശയ സംവാദങ്ങളുടെ വിസ്മയം; കൊടിയിറക്കം
ഞാന്‍ ആരാണ് ? എന്റെ ലക്ഷ്യമെന്താണ്?
രണ്ടാം സ്ഥാനം നേടിയ മലപ്പുറം ഈസ്റ്റ് ജില്ലാ ടീം
കായംകുളം | 33ാമത് കേരള സാഹിത്യോത്സവിന് കായംകുളത്ത് കൊടിയിറങ്ങിയത് ആശയങ്ങളുടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച്. മികവിലും സംഘാടനത്തിലും വിസ്മയം മാത്രം കാണുന്ന സാഹിത്യോത്സവ് കേരളത്തിന്റെ സാംസ്‌കാരിക- സാഹിത്യ ഭൂമികയെ ഓരോ വര്‍ഷവും ഇളക്കിമറിക്കുകയാണ്.
ഇത്തവണ മനുഷ്യനും അവന്റെ ലക്ഷ്യവും തന്നെയായിരുന്നു ഇതിവൃത്തം. തേനൂറും ശൈലിയില്‍ പാട്ടും പ്രസംഗവും ഒരു ഭാഗത്ത് നടക്കുമ്പോള്‍ അതേസമയം മറുഭാഗത്ത് ഗൗരവതരമായ ആശയ സംവാദങ്ങള്‍ക്കാണ് സാഹിത്യോത്സവ് വേദിയായത്. ഞാന്‍ ആരാണ്? എന്റെ ലക്ഷ്യമെന്താണ് എന്ന ചോദ്യം നിരന്തരമെന്നോണം മുഴങ്ങിക്കേട്ട വേദികളില്‍ മനുഷ്യര്‍ ചുരുങ്ങുന്ന ലോക ഭൂപടം, വാക്കുകളുടെ ജനാധിപത്യം, നമ്മള്‍ നടന്ന സാമൂഹിക ദൂരങ്ങള്‍, മണ്ണ് നോവാത്ത ചുവട്, അനുഭവ സമുദ്രത്തിലെ ചാറ്റ് ബോട്ടുകള്‍, ജനാധിപത്യം, അറബി ഭാഷ- സാഹിത്യം- പദാവലി, ജനപ്രിയത- വിപണി എഴുത്തിനിരുത്തുന്നു, നമ്മുടെ പദാവലികള്‍ക്ക് മാറ്റം സംഭവിക്കുന്നു, അന്യമാകുന്ന സമരങ്ങള്‍, ആഭ്യന്തര അടിയന്തരാവസ്ഥയും അന്തര്‍ഭയവും, മലയാള സാഹിത്യത്തിലെ ദളിത് അനുഭവം, പ്രേക്ഷകരുടെ കാലം, പൊളിറ്റിക്കല്‍ കറക്ട്നസ്, വാക്കിന്റെ വാസ്തു വിദ്യ, കഥയുടെ കുപ്പായം, ഒരു കവിത ജനിക്കുന്നു എന്നിങ്ങനെ ഡസന്‍ കണക്കിന് വിഷയങ്ങളാണ് ചര്‍ച്ചയായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് സജീവ ചര്‍ച്ചയായ പാറ്റകളുടെ രാഷ്ട്രീയവും സുന്നി വിദ്യാര്‍ഥി സംഘടനയുടെ സംവാദങ്ങളിലേക്ക് കടന്നുവന്നു.
വര്‍ഷത്തിലൊരിക്കല്‍ അത്രയധികം മുന്നൊരുക്കങ്ങളോടെ നടക്കുന്ന സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത് സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് പോലും മാതൃകയാക്കാവുന്ന തരത്തിലാണ്. സാഹിത്യോത്സവുകള്‍ക്ക് ആശയം രൂപപ്പെടുത്തുകയെന്നത് തന്നെയാണ് എസ് എസ് എഫിനെ സംബന്ധിച്ചിടത്തോളം പ്രധാനം. രാജ്യത്തെ തലമുതിര്‍ന്ന സാഹിത്യ- സാംസ്‌കാരിക നേതൃത്വവുമായി നിരന്തരം നടക്കുന്ന ചര്‍ച്ചകളിലൂടെയും ആലോചനകളിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്.

മൂന്നാം സ്ഥാനം നേടിയ കോഴിക്കോട് സൗത്ത് ജില്ലാ ടീം
യൂനിറ്റ് മുതല്‍ നടക്കുന്ന സാഹിത്യോത്സവില്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കുചേരുന്നുണ്ടെന്നാണ് കണക്ക്. വേദികളോരോന്നും ആഴത്തിലുള്ള ആശയ സമ്പുഷ്ടതയുടെ പ്രതീകങ്ങളാണ്.
ഇത്തരത്തില്‍ വേദികള്‍ ആവിഷ്‌കരിക്കുന്നത് പൂര്‍ണമായും സുന്നി സംഘടനാ പ്രവര്‍ത്തകര്‍ തന്നെ. സോഷ്യല്‍ മീഡിയ ഡിസൈനിംഗും അപ് ലോഡിംഗും ആവശ്യമായ സോഫ്റ്റ്വെയര്‍ വികസനവുമെല്ലാം നൂറ് ശതമാനം നിര്‍വഹിക്കുന്നതും ഈ വിദ്യാര്‍ഥി കൂട്ടം.
ഓരോ വര്‍ഷവും വിരുന്നെത്തുന്ന സാഹിത്യോത്സവിനെ വരവേല്‍ക്കുകയെന്നത് മാത്രമാണ് അതത് ജില്ലയിലെ പ്രാസ്ഥാനിക കുടുംബത്തിന്റെ ബാധ്യത. സ്വാഗതസംഘം കമ്മിറ്റികള്‍ രൂപവത്കരിച്ച് ഇരുകൈയും നീട്ടി പൂര്‍ണ സന്തോഷത്തോടെയാണ് ഓരോ ജില്ലയും ഈ വരവേല്‍പ്പ് നടത്തുന്നത്. ആതിഥേയരായ ആലപ്പുഴയും ഇത്തവണ ഇപ്രകാരം തന്നെ.
കലാവഞ്ചി ഇനി കണ്ണൂരിലേക്ക്
കായംകുളം | 34ാമത് കേരള സാഹിത്യോത്സവിന് കണ്ണൂര്‍ ജില്ല ആതിഥ്യമരുളും. പ്രഥമ സാഹിത്യോത്സവിന് വേദിയായ കണ്ണൂരിലേക്ക് വീണ്ടും സാഹിത്യോത്സവ് വസന്തമെത്തുകയാണ്. 2021ല്‍ കൊവിഡ് കാലത്താണ് അവസാനമായി കണ്ണൂരില്‍ സാഹിത്യോത്സവ് നടന്നത്.
33ാമത് കേരള സാഹിത്യോ ത്സവ് സമാപന വേദിയില്‍ ആലപ്പുഴയിലെ സ്വാഗതസംഘം ഭാരവാഹികളില്‍ നിന്ന് കണ്ണൂര്‍ ജില്ലാ പ്രാസ്ഥാനിക നേതാക്കള്‍ പതാക ഏറ്റുവാങ്ങി.
Content Highlights:
The grand ideological debate titled Vismayam came to a successful conclusion. The event witnessed insightful discussions on contemporary relevant issues. Prominent personalities and audience members actively participated in the intellectual dialogue.



