കച്ചവടത്തിനപ്പുറത്ത് രാഷ്ട്രീയമുണ്ട്

വ്യാപാരക്കരാറിനില്ലെന്ന് നേരത്തേ പറഞ്ഞ ട്രംപ്, മൊട്ടേരയില്‍ നമസ്‌തേക്കു ശേഷം 300 കോടി ഡോളറിന്റെ ഹെലികോപ്ടര്‍ വില്‍പ്പനയെക്കുറിച്ച് സൂചിപ്പിച്ചു. കാല്‍ലക്ഷം കോടി രൂപക്ക് ഹെലികോപ്ടര്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് ട്രംപിന്റെ നേട്ടമാകും. തിരഞ്ഞെടുപ്പു കാലത്ത് ഇതിലധികം എന്തുവേണം ട്രംപിന്.

വിപണി പിടിക്കും, പിഴിഞ്ഞൂറ്റും

ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയിലേക്ക് വരുന്നത്. എന്നാല്‍ ബി ജെ പിക്കാര്‍ മാത്രമല്ല പല ദേശീയ മാധ്യമ പ്രമുഖരും ട്രംപിന് മോദിയെ വലിയ ഇഷ്ടമായതു കൊണ്ടാണ്...

ഈ സമരം വിജയിച്ചിരിക്കുന്നു

ഇന്ത്യൻ ജനത ഉയിർത്തെഴുന്നേറ്റിരിക്കുന്നു. രാജ്യത്തുടനീളം നഗര ഗ്രാമാന്തരങ്ങളിൽ വ്യത്യസ്ത വിശ്വാസവും സ്വത്വവുമുള്ള ജനങ്ങൾ തങ്ങളുടെ ഐക്യദാർഢ്യത്തിലും ചെറുത്തുനിൽപ്പിലും അടിയുറച്ച് നിലകൊള്ളുന്നു, പതിനായിരങ്ങൾ തെരുവിലിറങ്ങുന്നു. ഒറ്റ നേതാവല്ല, ഈ ഉയിർത്തുനിൽപ്പിന്റെ മുന്നണിപ്പോരാളികളായി യുവജനതയും അടിസ്ഥാന...

അസം: വേട്ട രണ്ടാം ഘട്ടത്തിലേക്ക്

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കി അതിന്റെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വംശീയ ദേശീയത ഉയര്‍ത്തുന്ന ഭരണകൂടത്തിന് മുസ്‌ലിം വിവേചനത്തിന്റെ കാര്യത്തില്‍ തൃപ്തി വരാത്തതു കൊണ്ട് കൂടുതല്‍ മുസ്‌ലിംകളെ അവകാശങ്ങളില്ലാത്ത പൗരന്‍മാരാക്കാനുള്ള പുതിയ പദ്ധതികള്‍ അണിയറയില്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്.

അനന്തരം കോണ്‍ഗ്രസ്‌

കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനകീയമായ സമരങ്ങള്‍ നയിക്കാന്‍ കരുത്തുള്ള ശക്തരായ നേതൃത്വത്തെയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത കോണ്‍ഗ്രസാണെങ്കില്‍ ഇനി എത്ര ദൂരം മുന്നോട്ടു പോകാനാകും എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.

എത്രനാള്‍ പുഴയൊഴുകും?

ഒ എന്‍ വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയില്‍ ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് ഉയരുന്ന ആശങ്ക പോലെ അടുത്ത തലമുറക്ക് കേരളത്തില്‍ പേരിനെങ്കിലും ഒരു പുഴ കാണാനുള്ള ഭാഗ്യമുണ്ടാകുമോയെന്നതിനെക്കുറിച്ച് ആകുലപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്രക്കും ദയനീയമാണ് പുഴകളുടെ അവസ്ഥ.

ബ്രെക്‌സിറ്റിന്റെ ബാക്കിപത്രം

ബ്രെക്‌സിറ്റിന്റെ പിന്നിലുള്ള വികാരം പ്രാദേശികവും വര്‍ഗീയവും വര്‍ണപരവുമാണ്. ഈ വികാരം ബ്രിട്ടനില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഈ വികാരമുള്ളവരാണ്.

ഇന്ത്യയെന്ന ആശയത്തിന് വേണ്ടി

ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകര്‍ക്കുന്ന സി എ എ പോലുള്ള നിയമങ്ങളില്‍ ഉറച്ചുനില്‍ക്കാനാണ് കേന്ദ്ര ഭരണകൂടത്തിന്റെ തീരുമാനമെങ്കില്‍, ഇന്ത്യ ഇത്രകാലം ഉള്‍വഹിച്ചിരുന്ന മഹത്തായ ആശയങ്ങള്‍ അറുത്തുമുറിച്ചു മാറ്റപ്പെടാതിരിക്കാന്‍ സമരങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്ന്‌ ജനാധിപത്യ വിശ്വാസികളും തീരുമാനിക്കണം.

നീതി കാഴ്ചവസ്തുവാകുന്നുവോ?

സ്വാമി ചിൻമയാനന്ദിന് ജാമ്യം അനുവദിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാഹുൽ ചതുർവേദി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച 25 പേജുള്ള ജാമ്യ ഉത്തരവ് ജുഡീഷ്യറിയുടെ ഭാവിയെക്കുറിച്ച് അപായ സൂചന നൽകുന്നതാണ്.

തിരുവാഭരണ വിവാദവും കോടതിയും

ശബരിമലയെ കേന്ദ്രീകരിച്ച് മറ്റൊരു വിവാദത്തിന് കൂടി സുപ്രീം കോടതി തിരികൊളുത്തിയിരിക്കുന്നു. ശബരിമല അയ്യപ്പന്റെ തിരുവാഭരണം ആര് എവിടെ സൂക്ഷിക്കണം എന്നതിനെ ചൊല്ലിയുള്ള കേസിന്റെ പരിഗണനാ വേളയിലാണ് സുപ്രീം കോടതിയുടെ വിവാദാസ്പദമായ പരാമര്‍ശം.