Connect with us

Aksharam Education

രോഗങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കൾ

ബാക്ടീരിയകളും വൈറസുകളും കന്നുകാലി രോഗങ്ങൾക്കും കാരണമാകും. ചില സൂക്ഷ്മാണുക്കൾ മണ്ണിന്റെ നാശത്തിനും മലിനീകരണത്തിനും ഇടയാക്കും.ബാക്ടീരിയ, പ്രോട്ടോസോവ, ചില ആൽഗകൾ, ഫംഗസുകൾ തുടങ്ങിയവയെല്ലാം സൂക്ഷ്മാണുക്കളാണ്.

Published

|

Last Updated

മൈക്രോസ്‌കോപ്പിലൂടെ കാണാൻ കഴിയുന്ന സൂക്ഷ്മജീവികളെയാണ്‌ സൂക്ഷ്മാണുക്കൾ എന്ന് വിളിക്കുന്നത്. മണ്ണിലും അന്തരീക്ഷത്തിലും വെള്ളത്തിലുമെല്ലാം ഇവയെ കാണാം. ബാക്ടീരിയ, പ്രോട്ടോസോവ, ചില ആൽഗകൾ, ഫംഗസുകൾ തുടങ്ങിയവയെല്ലാം സൂക്ഷ്മാണുക്കളാണ്. രോഗവാഹകരാണെങ്കിലും ജീവമണ്ഡലത്തിന്റെ നിലനിൽപ്പിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

പ്രോട്ടോസോവ

അതിസൂക്ഷ്മ ഏകകോശജീവികളുടെ വിഭാഗമാണിത്. പ്രോട്ടോസോവ രോഗങ്ങൾക്ക് ചികിത്സക്കായി പലപ്പോഴും പ്രത്യേക ആന്റിപ്രോട്ടോസോൾ മരുന്നുകൾ ആവശ്യമാണ്.

വൈറസുകൾ

എന്നും പുതിയൊരു വൈറസിനെ പേടിക്കണം എന്ന നിലയായി നമ്മുടെ ലോകം ഇപ്പോൾ. സാർസ്, മെർസ്, എച്ച്1 എൻ1, ഡെങ്കി, ചിക്കുൻഗുനിയ, എബോള എന്നിവയൊക്കെ കാലങ്ങളായി നമുക്കിടയിലുണ്ട്. അടുത്ത കാലത്തായി നിപ്പയും എത്തി. തുടർന്നാണ് കൊറോണയുടെ വരവ്.

ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ വൈറസുകൾക്ക് കഴിവില്ല. വൈറസുകളിൽ ജനിതക വ്യതിയാനങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. വൈറസുകളാണ് വൈറൽ രോഗങ്ങൾക്ക് കാരണം.

സൂക്ഷ്മാണുക്കളും രോഗങ്ങളും

ജൈവപരവും പാരിസ്ഥിതികവുമായ പ്രക്രിയകളിൽ സൂക്ഷ്മാണുക്കൾക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ, അവ മനുഷ്യന്റെ ആരോഗ്യത്തിനും കൃഷിക്കും പരിസ്ഥിതിക്കും അപകടകരമാകുകയും ചെയ്യും. ബാക്ടീരിയ, വൈറസുകൾ, ഫംഗസ്, പ്രോട്ടോസോവ തുടങ്ങിയ സൂക്ഷ്മാണുക്കൾ നിരവധി രോഗങ്ങൾ ഉണ്ടാക്കുന്നു. സസ്യരോഗങ്ങൾക്കും കാരണമാകുന്ന ദോഷകരമായ സൂക്ഷ്മാണുക്കളുണ്ട്.

വിളകൾ നശിക്കാൻ ചിലപ്പോൾ ഫംഗസുകൾ കാരണമാകും. ബാക്ടീരിയകളും വൈറസുകളും കന്നുകാലി രോഗങ്ങൾക്കും കാരണമാകാറുണ്ട്. ചില സൂക്ഷ്മാണുക്കൾ മണ്ണിന്റെ നാശത്തിനും മലിനീകരണത്തിനും ഇടയാക്കുന്നുണ്ട്. അത്തരം സൂക്ഷ്മാണുക്കളുമായി സമ്പർക്കം പുലർത്തുന്നത് മനുഷ്യർക്കും ദോഷകരമാണ്.

ചില രോഗങ്ങളുടെ ലക്ഷണങ്ങൾ പരിചയപ്പെടാം

• ക്ഷയം

മൂന്ന് ആഴ്ചയിൽ കൂടുതൽ നിർത്താതെ നീണ്ടുനിൽക്കുന്നതും രക്തമോ നെഞ്ചുവേദനയോ വരുന്നതുമായ ചുമയാണ് ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും പിടികൂടും.

• സ്ട്രെപ്റ്റോകോക്കൽ ഫറിഞ്ചൈറ്റിസ് (സ്ട്രെപ് തൊണ്ട)

പെട്ടെന്ന് ഉണ്ടാകുന്ന കഠിനമായ തൊണ്ടവേദന, വിഴുങ്ങൽ വേദന, പനി, കഴുത്തിലെ വീർത്ത ലിംഫ് നോഡുകൾ, ചുവന്ന വീർത്ത ടോൺസിലുകൾ, പലപ്പോഴും വെളുത്ത പഴുപ്പിന്റെ പാടുകളോ വരകളോ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

• ന്യുമോണിയ

ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനമാണ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ. പച്ചയോ മഞ്ഞയോ കഫത്തോടെയുള്ള ചുമ, ഉയർന്ന പനി, വിറയൽ, ആഴത്തിലുള്ള ശ്വാസോച്ഛ്വാസം അല്ലെങ്കിൽ ചുമയ്ക്കൊപ്പം നെഞ്ചുവേദന വഷളാകുക, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ.

• ഇൻഫ്ലുവൻസ (ഫ്ലൂ)

ശ്വാസ കോശത്തെ ബാധിക്കുന്ന മറ്റൊരു രോഗമാണ് ഫ്ലൂ. പനി, വിറയൽ, പേശീവേദന, ശരീരവേദന, സന്ധി വേദന, ക്ഷീണം, തൊണ്ടവേദന, ക്ഷീണിച്ച പേശികൾ, വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങൾ. രോഗം മൂർഛിച്ചാൽ പനി ന്യുമോണിയയായി മാറിയേക്കാം.

• ജലദോഷം

ഇത് സാധാരണയായി വൈറസുകൾ, പ്രത്യേകിച്ച് റൈനോ വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, നേരിയ പനി, ചുമ എന്നിവയാണ് ലക്ഷണങ്ങൾ. സാധാരണയായി അനുബന്ധ സങ്കീർണതകളൊന്നുമുണ്ടാകില്ല.

• എയ്ഡ്സ്

അക്വായഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രം എന്നതിന്റെ ചുരുക്കപ്പേരാണ് എയ്ഡ്‌സ്. എച്ച് ഐ വി വൈറസാണ് രോഗം പരത്തുന്നത്. എച്ച് ഐ വി രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറക്കുകയും ചെയ്യുന്നു. ഇത് ബാധിക്കുമ്പോൾ ആദ്യം പനി, തൊണ്ട വേദന, വീർത്ത ലിംഫ് നോഡുകൾ, ദുർബലമായ രോഗപ്രതിരോധ ശേഷി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടും.

ഫംഗസ്

നഗ്നനേത്രങ്ങൾക്ക് കാണാൻ സാധിക്കാത്തതും ലഘുവും സൂക്ഷ്മവുമായ ജീവനുള്ള സൂക്ഷ്മാണുക്കളാണ് ഫംഗസുകൾ. എന്നാൽ, ചില ഫംഗസ് (പൂപ്പൽ) രൂപങ്ങൾ നമ്മുടെ നേത്രങ്ങൾക്ക് നേരിട്ട് കാണാൻ സാധിക്കും. ഏകകോശവും (cell) മർമ്മവും (nucleus) ഉള്ള ജീവന്റെ രൂപമാണ് ഫംഗസ്. ചില വർഗത്തിൽപ്പെട്ട ഫംഗസുകൾ മനുഷ്യനും പക്ഷിമൃഗാദികൾക്കും സസ്യജാലങ്ങൾക്കും ഒരുപോലെ

രോഗബാധയുണ്ടാക്കുന്നവയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന രോഗകാരികളായ ഫംഗസുകളാണ് രോഗങ്ങൾക്ക് കാരണമാകുന്നത്.

ഫംഗസ് മൂലമുണ്ടാകുന്ന രോഗങ്ങൾ

  • ഗോതമ്പിന്റെ തുരുമ്പ്
  • റിംഗ് വോാമുകൾ

 

---- facebook comment plugin here -----

Latest