Connect with us

Kerala

വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

കേശവന്റെ സഹോദരിയുടെ മകന്‍ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത്.

Published

|

Last Updated

വയനാട്|വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ മകന്‍ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു ആക്രമണമെന്ന് ഉന്നതി നിവാസികള്‍ പറയുന്നു.

കേശവന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടം ചെയ്യും.

 

---- facebook comment plugin here -----

Latest