Connect with us

Saudi Arabia

സഊദിയിൽ ഡീസൽ - ഗ്യാസ് വിലയിൽ വർദ്ധനവ്

ഡീസൽ വില 7.8% വർദ്ധിപ്പിച്ച് ലിറ്ററിന് 1.79 റിയാലായി.

Published

|

Last Updated

റിയാദ് |സഊദി അറേബ്യയിൽ ഡീസൽ വില 7.8% വർദ്ധിപ്പിച്ച് ലിറ്ററിന് 1.79 റിയാലായി ഉയർത്തിയതായി ദേശീയ എണ്ണ വിതരണ കമ്പനിയായ അരാംകോ അറിയിച്ചു. പുതുക്കിയ  വില 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 2015 ന് മുമ്പ് ഡീസൽ വില ലിറ്ററിന് 0.25 റിയാലായിരുന്നു  തുടർന്ന് 2015 ഡിസംബറിൽ സഊദി  അറേബ്യ ആഭ്യന്തര ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വിലകൾ പരിഷ്കരിച്ചപ്പോൾ അവ 80% വർദ്ധിച്ച് 0.45 റിയാലായി. 2018 ൽ, മൂല്യവർദ്ധിത നികുതി (വാറ്റ്) നടപ്പിലാക്കിയപ്പോൾ ഡീസൽ വില 0.47 റിയാലായി അഥവാ 5% ആയി ഉയർന്നു.

2020 മധ്യത്തിൽ, മൂല്യവർധിത നികുതി (വാറ്റ്) 15% ആയി വർദ്ധിച്ചപ്പോൾ വിലകൾ 10% വർദ്ധിച്ചു. ലിറ്ററിന് 0.52 സൗദി റിയാലിലെത്തി. അരംകോ വാർഷിക ഡീസൽ വില അവലോകനം ആരംഭിച്ചതിനുശേഷം 2022ൽ  0.63 ,  2023ൽ  0.75 ,  2024ൽ  1.15 , 2025ൽ  1.66ഉം 2026ലെ അഞ്ചാം അലലോകനത്തിൽ  1.79 ഹലാലയുമായാണ് ഉയർത്തിയത്.

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) നിറയ്ക്കുന്നതിനുള്ള ഏകീകൃത വിലകൾ നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) പ്രഖ്യാപിച്ചു. 11 കിലോഗ്രാം സിലിണ്ടർ നിറയ്ക്കുന്നതിനുള്ള വില 26.23 സഊദി റിയാലായി നിശ്ചയിച്ചു. 5 കിലോഗ്രാം സിലിണ്ടർ നിറയ്ക്കുന്നതിനുള്ള വില 11.93 സഊദി  റിയാലാണ് ഇനിമുതൽ നൽകേണ്ടത്. സെൻട്രൽ ടാങ്കുകൾ നിറയ്ക്കുന്നതിനുള്ള വില ലിറ്ററിന് 1.1770 സഊദി റിയാലായി നിശ്ചയിച്ചു. എല്ലാ വിലകളിലും ഗതാഗത ചെലവുകളും മൂല്യവർധിത നികുതിയും (വാറ്റ്) ഉൾപ്പെടെയാണ് പുതുക്കിയ വില നിലവിൽ വന്നിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest