Connect with us

Kerala

മറുപടി ഇല്ലാത്തതിനാല്‍ കൊഞ്ഞനം കുത്തുന്നു; അടൂരിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍ എന്ന് വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അടൂര്‍ പ്രകാശ് എംപിയുടെ പേര് ഉയര്‍ന്ന് വന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണം തള്ളി മുഖ്യമന്ത്രി.ഇത്തരം ആരോപണം ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാത്ത സാഹചര്യത്തിലാണ്. മറുപടി ഇല്ലാതാകുമ്പോള്‍, എന്നാല്‍ ഒരു ആരോപണം മുഖ്യമന്ത്രിയുടേ ഓഫീസിന് നേര്‍ക്കാവട്ടെ എന്ന നിലയിലുള്ള ഒന്നാണ് ഇപ്പോള്‍ ആടൂര്‍ പ്രകാശ് ഉയര്‍ത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണ്ണക്കൊള്ളയിലെ എസ്‌ഐടി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെടുന്നില്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് സര്‍ക്കാര്‍ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടി ഇല്ലാത്തതിനാല്‍ കൊഞ്ഞനം കുത്തുകയാണ്. മഹാ തട്ടിപ്പുകാര്‍ എങ്ങിനെ എത്തിയെന്നും മുഖ്യമന്ത്രി ചോദിച്ചു.പോറ്റി എങ്ങിനെയാണ് സോണിയാ ഗന്ധിയെ കണ്ടത്. എസ്‌ഐടിക്ക് വിവിധ കാര്യങ്ങളില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതില്‍ വിവാദമാക്കേണ്ട യാതൊന്നുമില്ല
അന്വേഷണത്തിന്റെ ഭാഗമായ ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ തടസ്സപ്പെടുത്താനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടിയെങ്കിലും ആദ്യം പോറ്റിയെ കേറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.എങ്ങനെ പോറ്റിയും മറ്റ് പ്രതികളും എംപിമാരും ഒരുമിച്ച് വന്നത്. പോറ്റി വിളിച്ചാല്‍ പോകേണ്ടയാളാണോ ഇവര്‍. അന്വേഷണം കൃത്യമായി നടക്കട്ടെ. സോണിയ ഗാന്ധിയും അടൂര്‍ പ്രകാശം പത്തനംതിട്ട എംപിയുമായുള്ള ചിത്രമാണ് പുറത്തുവന്നത്. സോണിയ ഗാന്ധിയുടെ കൂടെ നിന്നത് പോറ്റിയും സ്വര്‍ണ വ്യാപാരിയുമാണ്.രണ്ടുപേരും എങ്ങനെ ഒരുമിച്ചു വന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

 

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയ നിലപാട് ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ചു. കാറില്‍ കയറ്റിയത് ശരിയായ നിലപാട് തന്നെയാണ്. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളത്. അവര്‍ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍ എന്ന് വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും. പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു

അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. താന്‍ മത്സരിക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഇത് വ്യക്തിപരമായി എടുക്കുന്ന ഒരു തീരുമാനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Latest