Connect with us

Kerala

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷ രാജുവിനെ സ്ഥാനാര്‍ഥിയാക്കി സിപിഐ

എസ് എഫ് ഐയുടേയും ഡി വൈ എഫ് ഐയുടേയും എതിര്‍പ്പ് അവഗണിച്ചാണ് സിപിഐ ഇവരെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്

Published

|

Last Updated

കൊച്ചി |  എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി ആര്‍ഷോക്കെതിരെ ജാതി അധിക്ഷേപത്തിന് പരാതി നല്‍കിയ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി സിപിഐ. എസ് എഫ് ഐയുടേയും ഡി വൈ എഫ് ഐയുടേയും എതിര്‍പ്പ് അവഗണിച്ചാണ് സിപിഐ ഇവരെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. പറവൂര്‍ ബ്ലോക്കില്‍ കെടാമം?ഗലം ഡിവിഷനിലാണ് നിമിഷ മത്സരിക്കുന്നത്.

നിമിഷ അഭിഭാഷകയും സിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി അംഗവുമാണ്.സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം എസ്എഫ്‌ഐ- എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആര്‍ഷോ ജാതിപ്പേര് വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് അന്ന് ജില്ലാ പോലീസ് മേധാവിക്കു നിമിഷ നല്‍കിയ പരാതി.കോടതിയേയും ഇവര്‍ സമീപിച്ചിരുന്നു.