വിശിഷ്ട രാവ്

നബി (സ)യുടെയും സ്വഹാബതിന്റെയും കാലം തൊട്ടുതന്നെ ബറാഅത് രാത്രിയെ പ്രത്യേകം പരിഗണിച്ചിരുന്നു. താബിഉകളും ആ പാത പിന്തുടർന്നു. ഖാലിദ് ബ്‌നു മഅ്ദൻ (റ), ലുഖ്മാനുബ്‌നു ആമിർ (റ) തുടങ്ങിയ ശാമുകാരായ താബിഉകളായിരുന്നു ഇബാദതുകളെ കൊണ്ടും സത്കർമങ്ങളെ കൊണ്ടും ഈ രാത്രിയെ ആഘോഷിച്ചവർ. ബസ്വറക്കാരും മറ്റും ആഘോഷരാവായി കണ്ടു.

പടികൾ കയറി ഹാജി മലംഗിലേക്ക്

ഏകദേശം 1800 പടികൾ താണ്ടിയപ്പോൾ ഹാജി മലംഗിലെ പ്രവേശന കവാടത്തിലെത്തി. വലതുവശത്ത് മൊട്ടക്കുന്നുകളും ഇടതു ഭാഗത്ത് ചെറ്റക്കുടിലുകളും നിറഞ്ഞ ആ നിരത്തിലൂടെ മുന്നോട്ട് നടന്നു. മുന്നോട്ട് പോകുന്നതിനനുസരിച്ച് കുടിലുകൾ കടകളായി പരിണമിക്കാൻ തുടങ്ങി.

കാണാൻ ചേലുള്ള ധോണി

പാലക്കാട് നഗരത്തിൽ നിന്ന് 15 കിലോമീറ്ററും ഒലവക്കോട്ട് നിന്ന് ഒമ്പത് കിലോമീറ്ററും അകലെയാണ് ധോണി. ബസിലോ സ്വന്തം വാഹനങ്ങളിലോ ഇവിടെയെത്താം.

അതിജീവനത്തിന്റെ പുഞ്ചപ്പാടങ്ങള്‍

കഴിഞ്ഞ വർഷത്തെ തുടർ പ്രളയങ്ങളിൽ ആകെ മുങ്ങിപ്പോയ ഇടങ്ങളായിരുന്നു ആലപ്പുഴയും കുട്ടനാടുമൊക്ക. കാർഷിക മേഖലയിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് തോന്നിപ്പോയ ദുരന്തനിമിഷങ്ങൾ. എന്നാൽ, പുഞ്ചക്കൃഷിയിൽ റെക്കോർഡ് വിളവ് നേടി ആ കർഷകക്കരുത്ത് വിജയിച്ചിരിക്കുന്നു.

ടിക് ടോക്കിന് കൂച്ചുവിലങ്ങ്?

ടിക് ടോക്കിൽ പ്രചരിക്കുന്ന അനുചിത ഉള്ളടക്കങ്ങളുടെ അപകടത്തെ കുറിച്ച് പറഞ്ഞ കോടതി, കുട്ടികൾ പരിചയമില്ലാത്തവരുമായി നേരിട്ട് ഇടപെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി.

ശബ്ദമുഖരിതമായ ദശാബ്ദം

ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ ചൊല്ലിയുള്ള പര്യാലോചനകൾ ധൈഷണിക മണ്ഡലങ്ങളിൽ സജീവമായ സാഹചര്യത്തിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കെ, ഒരാവർത്തി വായിക്കേണ്ടതാണ് പ്രണാബ് മുഖർജിയുടെ ഇന്ദിരാ നാളുകളുടെ ഈ പുസ്തകം. പൗരന്മാരുടെ ജീവൽപ്രശ്‌നങ്ങളെ മുഖവിലക്കെടുക്കുന്നതും ജനാഭിലാഷങ്ങളുടെ സംരക്ഷണം സാധ്യമാക്കേണ്ടതുമായ നവ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിൽ ജാഗ്രതയുടെയും കരുതലിന്റെയും പാഠം തുറന്നുവെക്കുന്നുണ്ട് ഈ രചന.

അഴീക്കോടിന്റെ ബൈജൂസ്

ബെംഗളൂരുവിലെ ഒരു അവധിക്കാലത്ത് സുഹൃത്തുകൾക്ക് നൽകിയ പരിശീലനക്കളരിയാണ് ബൈജുവിന്റെ ലോകം മാറ്റിമറിച്ചത്. CAT പരീക്ഷക്ക് വേണ്ടി തന്റെ ചില സുഹൃത്തുക്കളെ പരിശീലിപ്പിച്ചപ്പോൾ അവർക്കെല്ലാം മികച്ച വിജയം ലഭിച്ചു. ബൈജു ആ പരീക്ഷ വെറുതെ എഴുതിയപ്പോൾ 100 ശതമാനം മാർക്കും നേടാനായി. ഒരു വന്പൻ സംരംഭത്തിന്റെ പശ്ചാത്തലമാണിത്...

കഥാകാരൻ ഇല്ലാത്ത കഥവീട്

അര ഡസൻ പുസ്തകങ്ങൾ ബാക്കിവെച്ചാണ് അശ്രഫ് പോയത്. എല്ലാം സ്വന്തം ജീവിതാനുഭവങ്ങളുടെ കനൽവഴിയിൽ നിന്ന് കോരിയെടുത്ത തീക്കട്ടകളായിരുന്നു. കഥയിൽ തനിക്ക് ആരുടെയും ആശയം കടംകൊള്ളേണ്ടിവന്നിട്ടില്ലെന്ന നിലപാട്, അനുഭവങ്ങൾ സമ്മാനിച്ച ആത്മവിശ്വാസവും ഉൾക്കരുത്തുമാണ്.

ദേശാഭിമാനത്തിന്റെ വീരഗാഥ

പോർച്ചുഗീസുകാരെ ഭാരതത്തിന്റെ മണ്ണിൽ നിന്നും കെട്ടുകെട്ടിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത മുഹമ്മദിന്റെയും സംഘത്തിന്റെയും പോരാട്ടവീര്യം മനസ്സിലാക്കിയ സാമൂതിരി അദ്ദേഹത്തെ നാവിക സേനയുടെ തലവനായി നിയമിച്ചു. "കുഞ്ഞാലി മരക്കാർ' എന്ന സ്ഥാനപ്പേരും നൽകി. ഔദ്യോഗിക ചിഹ്നമായ പട്ടുതൂവാല കെട്ടാനുള്ള അവകാശവും നൽകി. "കുഞ്ഞാലി' എന്നാൽ പ്രിയപ്പെട്ട അലി. സംഘ കൃതികളിൽ കപ്പലിന് "മരക്കലം' എന്നും മരക്കാർ എന്നാൽ മരക്കലത്തിന്റെ സാരഥി അഥവാ കപ്പിത്താൻ എന്നുമാണ്.

‘കുഞ്ഞാലി മരക്കാർ ഇല്ലായിരുന്നുവെങ്കിൽ’

കുഞ്ഞാലി മരക്കാർമാരിൽ അവസാന കണ്ണിയായ, പോർച്ചുഗീസ് ആധിപത്യത്തെ വേരോടെ പിഴുതെറിയുന്നതിന് മുഖ്യ പങ്കുവഹിച്ച കുഞ്ഞാലി മരക്കാർ നാലാമന്റെ 420 ാം രക്തസാക്ഷിത്വ ദിനമാണ് ഏപ്രിൽ 11. ഇന്ത്യൻ ചരിത്രത്തിലെ നടുക്കുന്ന ഏടുകൾ ഒരിക്കൽ കൂടി വായിച്ചെടുക്കാനുള്ള ദിനം. ചരിത്രത്തിന്റെ ഖബറിടങ്ങളിലെ മീസാൻ കല്ലുകൾക്ക് മുമ്പിൽ നമുക്ക് പ്രാർഥനാനിരതരാകാം.