ആദ്യപ്രസവം കഴിഞ്ഞ് 26 ദിവസത്തിന് ശേഷം യുവതി ഇരട്ടകുട്ടികളക്ക് ജന്മം നല്‍കി

യുവതിക്ക് ഇരട്ട ഗര്‍ഭപാത്രങ്ങള്‍ ഉള്ളതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൈദ്യശാസ്ത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇത്തരം പ്രസവം.

മോപ്പെഡ് സ്റ്റാര്‍ട്ടാക്കുന്നതിനിടെ ചക്ക തലയില്‍ വീണ് വയോധികന്‍ മരിച്ചു

കിരാലൂര്‍ ഒരായംപുറത്ത് ശങ്കരന്‍കുട്ടി (67) ആണ് മരിച്ചത്‌. ഇന്ന് രാവിലെ 11ഓടെ തൃശൂരിലെ അവണൂര്‍ ആല്‍ത്തറ ജംഗ്ഷനിലാണ് സംഭവം.

കുഴല്‍കിണറില്‍ കുടുങ്ങിയ ഒന്നര വയസ്സുകാരനെ 48 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

ബുധനാഴ്ച വൈകീട്ടാണ് കുട്ടി കിണറ്റില്‍ വീണത്. തുടര്‍ന്ന് വിവരം അറിയച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം തുടങ്ങി. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തെത്തി. ഊര്‍ജിത രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ വെള്ളിയാഴ്ച വൈകീട്ടോടെ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

ബലാത്സംഗക്കേസില്‍ അറസ്റ്റ് വാറന്‍ഡ്  ഒഴിവാക്കാന്‍ അഞ്ച് തൈകള്‍ നടണമെന്ന് പ്രതിയോട് കോടതി

രാജു തൈകള്‍ നട്ടുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഉറപ്പുവരുത്തണം
video

ബോള്‍ട്ടിനെ വെല്ലാന്‍ ഏഴു വയസ്സുകാരന്‍ റുഡോള്‍ഫ്-VIDEO

ബോള്‍ട്ടിനെക്കാള്‍ മൂന്നൂസെക്കന്‍ഡ് സമയം മാത്രം കൂടുതലെടുത്താണ് ഈ കൊച്ചുതാരം നൂറുമീറ്റര്‍ ഓടിത്തീര്‍ത്തത്. #UsainBolt #BLAZE #Fastest #Rudolph #Ingram #RudolphIngram

മകന്റെ സ്‌കൂളിലെ പരിപാടിക്ക് ഭര്‍ത്താവ് വന്നില്ല; യുവതി രണ്ട് മക്കളേയുമായി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ മകന്റെ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതില്‍ മനംനൊന്ത് യുവതി രണ്ട് കുട്ടികളുമായി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ബറൂച് ജില്ലയിലാണ് സംഭവം. യുപി സ്വദേശിയായ സുര്‍ജി ദേവി(28), മകന്‍...

18 വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം സഹോദരിയുടെ വീട്ടിലെ ഫ്രീസറില്‍!

സഗ്രബ് (ക്രൊയേഷ്യ): 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം സഹോദരിയുടെ വീട്ടിലെ ഫ്രീസറില്‍ കണ്ടെത്തി. ക്രൊയേഷ്യയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 2000ല്‍ കാണാതായ 23-കാരി ജാസ്മിന ഡൊമിനിക്കിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. സഗ്രബില്‍...

ചെന്നൈ വിമാത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ പുലിക്കുട്ടി

ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്റെ ബാഗില്‍ പുലിക്കുട്ടി! തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോങ്കില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് ഒരു മാസം പ്രായമായ പുലിക്കുട്ടിയെ ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.

പ്ലസ് ടു വിദ്യാര്‍ഥിനിക്കൊപ്പം 23 ദിവസം കാട്ടില്‍ കഴിഞ്ഞ കാമുകനെ പോലീസ് ഓടിച്ചിട്ട് പിടികൂടി

മൂലമറ്റം: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥിനിക്കൊപ്പം 23 ദിവസം വനത്തില്‍ ഒളിവില്‍ കഴിഞ്ഞ 21 കാരന്‍ അറസ്റ്റില്‍. മേലുകാവ് സ്വദേശി വല്യാട്ടില്‍ അപ്പുവാണ് പിടിയിലായത്. പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ...

അസഹ്യമായ നാറ്റം; അഞ്ച് ദിവസത്തിന് ശേഷം പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ യുവതിയുടെ മൃതദേഹം

റൂമില്‍ എന്തോ ചീഞ്ഞുനാറുന്നത് അയാള്‍ ആദ്യം കാര്യമാക്കിയില്ല. വെന്റിലേഷന്‍ കുറവായതിനാലോ എവിടെയെങ്കിലും എലി ചത്തതിനാലോ ആകും മണമെന്നാണ് കരുതിയത്. എന്നാല്‍ അഞ്ചാം ദിവസം നാറ്റം സഹിക്കവയ്യാതായപ്പോള്‍ അയാള്‍ കട്ടില്‍ പരിശോധിച്ചു. അപ്പോഴാണ് കട്ടിലിലെ പെട്ടിയില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. അതും അഞ്ച് ദിവസം മുമ്പ് കാണാതായ, തൻെറ ഡ്രൈവറുടെ ഭാര്യയുടെ മൃതദേഹം!.