From the print
ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍; കുടിശ്ശിക ഉള്‍പ്പെടെ ₹3,600
നവംബറിലെ 2,000 രൂപയും കുടിശ്ശികയുടെ അവസാന ഗഡുവായ 1,600 രൂപയും ഉള്‍പ്പെടെ 3,600 രൂപയാണ് ഇത്തവണ വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീരും.
തിരുവനന്തപുരം | പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. നവംബറിലെ 2,000 രൂപയും കുടിശ്ശികയുടെ അവസാന ഗഡുവായ 1,600 രൂപയും ഉള്‍പ്പെടെ 3,600 രൂപയാണ് ഇത്തവണ വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീരും.
പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 1,864 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബേങ്ക് അക്കൗണ്ട് വഴിയും ശേഷിക്കുന്നവര്‍ക്ക് സഹകരണ ബേങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും.
ഒമ്പതര വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തില്‍ 80,671 കോടി രൂപയാണ് പെന്‍ഷന് വേണ്ടി അനുവദിച്ചത്.
---- facebook comment plugin here -----




