Kerala
എച്ച് എസ് എസ് ക്രിസ്മസ് പരീക്ഷ: ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ; അവസാനത്തേത് ജനുവരി ആറിന്
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെ ക്രിസ്മസ് അവധി.
തിരുവനന്തപുരം | സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായി നടക്കുന്ന പരീക്ഷയുടെ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെയാണ്.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെ ക്രിസ്മസ് അവധിയായിരിക്കും. അവധിക്കു ശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ നടക്കും.
ക്രിസ്മസ് അവധിക്കു മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്താണ് ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്.
---- facebook comment plugin here -----




