Connect with us

ഈ ഘട്ടത്തിലും ചില ചോദ്യങ്ങള്‍ ഉച്ചത്തില്‍ ചോദിക്കേണ്ടിയിരിക്കുന്നു. ഇറാനിലെ ഏത് രഹസ്യത്തിലേക്കും നുഴഞ്ഞ് കയറാന്‍ പോന്ന മൊസാദ് ശൃംഖല ശിയാ രാഷ്ട്രത്തില്‍ സാധ്യമായതെങ്ങനെയാണ്? ഇറാനില്‍ രൂപപ്പെടുന്ന വിമത സ്വരങ്ങളെ കൈകാര്യം ചെയ്യുന്നതിലെ പിഴവ് തിരുത്താനും എല്ലവരെയും ഉള്‍ക്കൊള്ളുന്ന സംവിധാനമായി രാഷ്ട്രീയ ക്രമം പരിവര്‍ത്തിപ്പിക്കാനും സാധിക്കാത്തത് എന്തുകൊണ്ടാണ്? 1979ലെ ഭരണമാറ്റത്തിന് ശേഷം ശിയാ രാഷ്ട്രീയ മേധാവിത്വത്തിനായി ഇറാന്‍ നടത്തിയ കുത്തിത്തിരിപ്പുകള്‍ തള്ളിപ്പറയാന്‍ ഈ ഘട്ടത്തില്‍ അവര്‍ തയ്യാറാകുമോ?
ഇന്ന് പശ്ചിമേഷ്യയില്‍ കാണുന്ന എല്ല പ്രശ്‌നങ്ങളുടെയും മൂലകാരണം ഇസ്‌റാഈല്‍ അതിന്റെ അതിര്‍ത്തിയില്‍ ഒതുങ്ങി നില്‍ക്കാന്‍ തയ്യാറല്ല എന്നതാണ്.  സയണിസ്റ്റ് സ്‌നേക് എന്ന് വിശേഷിപ്പിക്കപ്പെട്ട അതിര്‍ത്തി വ്യാപനം സ്വപ്‌നം കണ്ട് നടക്കുകയാണ്  സയണിസ്റ്റുകള്‍. അതില്‍ ഫലസ്തീനും ഇറാനും ഇറാഖും സിറിയയും ലബനാനും ഈജിപ്തും ജോര്‍ദാനുമെല്ലാമുണ്ട്.  ഫലസ്തീന്‍ അവര്‍ ഏറെക്കുറെ വരുതിയിലാക്കിക്കഴിഞ്ഞു. സിറിയയും അവര്‍ ആഗ്രഹിച്ചിടത്താണ് എത്തിയത്. ഇനി ഇറാനാണ്. ഇസ്‌റാഈലിനെ ഇവിടെ വെച്ച് പിടിച്ചു കെട്ടണം. സ്വന്തം പിഴവുകളും അഴിമതിക്കേസുകളും മൂടിവെക്കാന്‍ ആക്രമണവുമായിറങ്ങുന്ന നെതന്യാഹുവിനെയാണ് താഴെയിറക്കേണ്ടത്. ഇസ്‌റാഈല്‍ ഒരു ജനാധിപത്യ രാജ്യമല്ല. അത് വംശീയ രാഷ്ട്രമാണ്. അറബ് വംശജര്‍ക്ക് കൂടി പങ്കാളിത്തമുള്ള ഒരു ഭരണസംവിധാനത്തിലേക്ക് ഇസ്‌റാഈലിനെ കൊണ്ടുവരണം. തെല്‍ അവീവില്‍ ഭയചകിതരായി പരക്കം പായുന്നവരും നെതന്യാഹു സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങുന്നവരും ഒരേ കാര്യമാണ് പറയാതെ പറയുന്നത്. ജീവിക്കാന്‍ അനുവദിച്ചു കൊണ്ടു മാത്രമേ ജീവിക്കാനാകൂ.

Latest