Connect with us

Kerala

കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ വഫാത്തായി

ജനാസ നിസ്കാരം രാവിലെ എട്ട് മണിക്ക് മർക്കസ് കാമ്പസിലുള്ള ഹാമിലി മസ്ജിദിലും ഉച്ചക്ക് ഒരു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ - ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മദ്റസ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡന്റും മർക്കസ് ശരീഅത് കോളേജ് വൈസ് പ്രിൻസിപ്പളുമായ കെ  കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ വഫാതായി. 80 വയസ്സായിരുന്നു.

ജനാസ നിസ്കാരം രാവിലെ എട്ട് മണിക്ക് മർക്കസ് കാമ്പസിലുള്ള ഹാമിലി മസ്ജിദിലും ഉച്ചക്ക് ഒരു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ – ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും.

കുഞ്ഞായിൻ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായി 1945ൽ ജനനം. കോഴിക്കോട് കട്ടിപ്പാറ ചെമ്പ്രകുണ്ട് കറുപ്പനക്കണ്ടി വീട്ടിലായിരുന്നു താമസം.

മങ്ങാട്, ഇയ്യാട്, തൃപ്പനച്ചി പാലക്കാട്, ഉരുളിക്കുന്ന്, ആക്കോട്, പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തിൽ, ചാലിയം, വടകര എന്നിവിടങ്ങളിൽ ദർസ് പഠനം. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് മൗലവി ഫാളിൽ ബാഖവി ബിരുദം നേടി.

ഇമ്പിച്ചാലി ഉസ്താദ്, ഇ കെ ഹസൻ മുസ്‌ലിയാർ, കുറ്റിപ്പുറം അബ്ദുല്ല മുസ്ല‌ിയാർ, മാങ്കടവ് അബ്ദുല്ല മുസ്ലിയാർ, ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, അല്ലാമാ അബ്ദുൽ വഹാബ് അൽ ഖാദിരി എന്നിവർ പ്രധാന ഗുരുവര്യരാണ്.

സുന്നി യുവജന സംഘം മുൻ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു.

Latest