Kerala
ശബരിമല വരുമാനത്തില്‍ വന്‍ വര്‍ധന; ഇത്തവണ ലഭിച്ചത് 332.77 കോടി
കാണിക്കയായി 83.17 കോടി ലഭിച്ചു
ശബരിമല | ശബരിമലയില്‍ മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ വലിയ വര്‍ധനയാണിത്. കാണിക്കയായി 83.17 കോടി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു.
അതേ സമയം തിരക്കുള്ള ദിവസങ്ങളില്‍ പോലും ഭക്തര്‍ക്ക് തടസങ്ങില്ലാതെ ദര്‍ശനം ഉറപ്പാക്കാനായെന്ന്് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാല്‍ ബാക്കി എല്ലാം ഭംഗിയായി നടന്നുനവെന്നും കെ ജയകുമാര്‍ പറഞ്ഞു.സദ്യ ഉള്‍പ്പെടുത്തി അന്നദാനത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്താനായി. ചെറിയ കാര്യമാണെങ്കിലും ഇതിലെ മനോഭാവമാണ് പ്രധാനം. പരാതികള്‍ അതാത് സമയം പരിഹരിക്കുന്ന നിലപാടാണ് ബോര്‍ഡും എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇത്രയും പേര്‍ വരുന്ന സ്ഥലത്ത് പരാതികള്‍ സ്വഭാവികമാണ്. കോടതിയുടെ സമയോചിത നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുപോകുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ പാലിച്ചുപോകുന്നതുകൊണ്ട് കോടതിയുടെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു





