Kerala
ടി വി കാണുന്നതിനിടെ വഴക്ക്; വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ആറു വയസുകാരനെ കാണാതായി
കുറച്ചു കഴിഞ്ഞ് മുത്തശ്ശി അന്വേഷിച്ചപ്പോഴാണ് വഴക്ക് കൂടിയതിനെ തുടര്‍ന്ന് സുഹാന്‍ പുറത്തിറങ്ങിപ്പോയതായി ചേട്ടന്‍ പറയുന്നത്
ചിറ്റൂര്‍ | പാലക്കാട് ചിറ്റൂരില്‍ കറുകമണി എരുമങ്കോട് നിന്ന് ആറു വയസുകാരനെ കാണാതായി.
എരുമങ്കോട് സ്വദേശികളായ മുഹമ്മദ് – അനസ്തൗഹിത ദമ്പതികളുടെ മകന്‍ സുഹാനെയാണ് ഇന്ന് രാവിലെ 11 മണിയോടെ കാണാതായത്.ചേട്ടന്‍ റയാനും, ബന്ധുവിന്റെ മക്കള്‍ക്കുമൊപ്പമിരുന്ന് സുഹാനും ടിവി കാണുന്നുണ്ടായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയിലായിരുന്നു.കുറച്ചു കഴിഞ്ഞ് മുത്തശ്ശി അന്വേഷിച്ചപ്പോഴാണ് വഴക്ക് കൂടിയതിനെ തുടര്‍ന്ന് സുഹാന്‍ പുറത്തിറങ്ങിപ്പോയതായി ചേട്ടന്‍ പറയുന്നത്.മുത്തശ്ശി സമീപവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
നാട്ടുകാരുടെ നേതൃത്വത്തില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപികയായ അമ്മ തൗഹിത പാലക്കാട്ടേക്ക് പോയതായിരുന്നു.പിതാവ് മുഹമ്മദ് അനസ് ഗള്‍ഫിലാണ്.ചിറ്റൂര്‍ പോലീസും ഡോഗ്സ്‌കോഡുംസമീപത്തെ പറമ്പുകളിലും,അഗ്നിരക്ഷ സേനയുടെ നേതൃത്വത്തില്‍ സമീപത്തെ കുളങ്ങളിലും പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല രാത്രി എട്ടുമണിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു.
സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടരന്വേഷണം നടത്തുമെന്ന് ചിറ്റൂര്‍ പോലീസ് അറിയിച്ചു.കാണാതാവുന്ന സമയത്ത് സുഹാന്‍ വെളുത്ത വരെയുള്ള ടീഷര്‍ട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.




