Kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുറഞ്ഞത്
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന് 14,520 രൂപയിലും പവന് 1,16,160 രൂപയിലുമാണ് വില. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,930 രൂപയിലെത്തി.
ഒരാഴ്ചയ്ക്കകം സ്വര്‍ണവില വീണ്ടും ഉയരുമെന്നാണ് പ്രവചനം. ഡിസംബര്‍ 23നാണ് സ്വര്‍ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്.







