Connect with us

Ongoing News

വനിതാ ഏകദിന ലോകകപ്പ്; കന്നിക്കിരീടവുമായി ഇന്ത്യ

ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ക​ന്നി ലോ​ക​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്

Published

|

Last Updated

മും​ബൈ |  ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ പെണ്‍പുലികള്‍. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ക​ന്നി ലോ​ക​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. 52 റൺസിനാണ് ഇന്ത്യ ഫൈനലിൽ വിജയിച്ചത്.

ഇ​ന്ത്യ 50​ ​ഓ​വ​റി​ൽ​ ​ഏ​ഴു​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 298​ ​റ​ൺ​സ് ​നേ​ടി​. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ആൾ ഔട്ടായി.

സ്മൃതി മന്ഥന (58 പന്തില്‍ 45), ഷഫാലി വര്‍മ (78ല്‍ 87), ജെമിമ റോഡ്രിഗസ് (37ല്‍ 24), ദീപ്തി ശര്‍മ (58ല്‍ 58), റിച്ച ഘോഷ് (24ല്‍ 34) എന്നിവരുടെ കിടയറ്റ ബാറ്റിംഗാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 20ഉം അമന്‍ജോത് കൗര്‍ 12ഉം റണ്‍സെടുത്തു. രാധ യാദവ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കക്കായി അയബോംഗ കാക മൂന്നും നോങ്കുലുലേകു മ്ലാബ, നഡിനെ ഡി ക്ലെര്‍ക്ക്, ക്ലോയെ ട്രയോണ്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.