Connect with us

Kerala

പുല്‍ക്കൂട് നിര്‍മിക്കാനെത്തിയ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പള്ളി പരിപാലന സമിതി അംഗം അറസ്റ്റില്‍

മുട്ടട ഹോളിക്രോസ് പള്ളിയില്‍ വൈകിട്ട് നാല് മണിയോടെയുണ്ടായ സംഭവത്തില്‍ പരുത്തിപ്പാറ സ്വദേശി അതുല്‍ ജോസഫ് (38) ആണ് പിടിയിലായത്

Published

|

Last Updated

തിരുവനന്തപുരം | പുല്‍ക്കൂട് നിര്‍മിക്കാനെത്തിയ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പള്ളി പരിപാലന സമിതി അംഗത്തിനെ പോക്‌സോ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തു. മുട്ടട ഹോളിക്രോസ് പള്ളിയില്‍ വൈകിട്ട് നാല് മണിയോടെയുണ്ടായ സംഭവത്തില്‍ പരുത്തിപ്പാറ സ്വദേശി അതുല്‍ ജോസഫ് (38) ആണ് പിടിയിലായത്.

പുല്‍ക്കൂട് പണിയാനെത്തിയ പത്താം ക്ലാസ്സുകാരന് നേരെയായിരുന്നു അതിക്രമം. കുട്ടിയെ പള്ളിയുടെ പിന്‍ഭാഗത്തേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
രക്ഷപ്പെട്ടോടിയ വിദ്യാര്‍ഥി സുഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നാലെ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Latest