Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഡി മണിയുടെ മൊഴിയെടുത്തു

രമേശ് ചെന്നിത്തല പറഞ്ഞ വ്യവസായിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് എസ് ഐ ടി മണിയുടെ മൊഴി രേഖപ്പെടുത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡി മണിയുടെ മൊഴിയെടുത്തു. രമേശ് ചെന്നിത്തല പറഞ്ഞ വ്യവസായിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് എസ് ഐ ടി മണിയുടെ മൊഴി രേഖപ്പെടുത്തിയത്.

വിദേശ വ്യവസായി പറഞ്ഞ ഡി മണി ആരെന്ന അന്വേഷണം എസ് ഐ ടി നേരത്തെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെ ഒരാള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇയാള്‍ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയ സംഘത്തലവനാണെന്നാണ് വ്യവസായിയുടെ മൊഴി. കേസില്‍ രമേശ് ചെന്നിത്തല അടക്കം നിരവധി പേര്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. പ്രധാനമായും ചെന്നൈ കേന്ദ്രീകരിച്ചാണ് എസ് ഐ ടി അന്വേഷണം.

ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ പി ശങ്കര്‍ദാസിനെയും എന്‍ വിജയകുമാറിനെയും നാളെ ചോദ്യം ചെയ്യും. ഇരുവരോടും 26 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

 

Latest