Kerala
കേരള യാത്ര: ജില്ലാ സന്ദേശയാത്രകള്‍ക്ക് പ്രൗഢ തുടക്കം
പൊന്നാനിയില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മഖാം സിയാറത്ത് നടത്തി ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നയിക്കുന്ന പടിഞ്ഞാറന്‍ മേഖലായാത്രക്ക് തുടക്കമായി
കേരളയാത്രയുടെ ഭാഗമായി കേരളമുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ജില്ലാ സന്ദേശയാത്രയുടെ ഉദ്ഘാടന സംഗമത്തില്‍ വഴിക്കടവില്‍ ആര്യാടന്‍ ഷൌക്കത്ത് എം എല്‍ എ സംസാരിക്കുന്നു
എടക്കര | ‘മനുഷ്യര്‍ക്കൊപ്പം’ എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി ജില്ലാ കമ്മിറ്റി രണ്ട് മേഖലകളിലായി നടത്തുന്ന ചതുര്‍ദിന ജില്ലാ സന്ദേശയാത്രകള്‍ക്ക് പ്രൗഢ തുടക്കം.
സമസ്ത സെന്റിനറി ആഘോഷ പദ്ധതികളിലെ സുപ്രധാന പരിപാടിയായ കേരള യാത്ര അടുത്തമാസം ഒന്നുമുതല്‍ 16 വരെയാണ്. ജില്ലയില്‍ അടുത്തമാസം ഏഴ്, എട്ട് തിയതികളില്‍ യഥാക്രമം അരീക്കോട്ടും തിരൂരിലും യാത്രക്ക് സ്വീകരണമൊരുക്കും. ഇന്ന് ഉച്ചക്ക് 2.30ന് പൊന്നാനിയില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മഖാം സിയാറത്ത് നടത്തി ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നയിക്കുന്ന പടിഞ്ഞാറന്‍ മേഖലായാത്രക്ക് തുടക്കമായി. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന എടക്കര വി എന്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ മഖാം സിയാറത്ത് ചെയ്ത് ജില്ലാ വൈസ് പ്രസിഡന്റ് വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ നയിക്കുന്ന കിഴക്കന്‍ മേഖലാ യാത്ര വഴിക്കടവില്‍ നിന്നും പ്രയാണമാരംഭിച്ചു.
സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹീം ബാഖവി മേല്‍മുറി ഉദ്ഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ മുഖ്യാതിഥിയായി. കെ ടി താഹിര്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. സോണ്‍ പ്രസിഡന്റ് കെ എം ശിഹാബുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി എന്‍ ബാപ്പുട്ടി ദാരിമി വി ടി മുഹമ്മദലി സഖാഫി, ടി രവീന്ദ്രന്‍ ലത്തീഫ് മണിമൂളി, സി കെ യു മൗലവി മോങ്ങം , അലവിക്കുട്ടി ഫൈസി എടക്കര, എ പി ബശീര്‍ ചെല്ലക്കൊടി, കെ പി ജമാല്‍ കരുളായി, കുഞ്ഞിതുമുസ്ലിയാര്‍, ടി എം ശുഐബ് ആനക്കയം, ടി എസ് ശരീഫ് സഅ്ദി, ഉബൈദുല്ല സഖാഫി പ്രസംഗിച്ചു.
നിലമ്പൂര്‍ സോണിലെ ചന്തക്കുന്നില്‍ നടന്ന സ്വീകരണ സംഗമം സമസ്ത ജില്ല മുശാവറ അംഗം ടി ടി മഹ്മൂദ് ഫൈസി ഉദ്ഘാടനം ചെയ്തു. എന്‍ എം സ്വാദിഖ് സഖാഫി പ്രമേയ പ്രഭാഷണം നടത്തി. ആര്യാടന്‍ ശൗക്കത്ത് എം എല്‍ എ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി എം ബശീര്‍, നാണിക്കുട്ടി, ബാപ്പു തങ്ങള്‍ മമ്പാട് സുലൈമാന്‍ ദാരിമി വല്ലപ്പുഴ, ഹംസ സഖാഫി മാമ്പറ്റ,അബ്ദുല്‍ മജീദ് സഖാഫി, അക്ബര്‍ ഫൈസി, റശീദ് സഖാഫി, സ്വഫ് വാന്‍ അസ്ഹരി, വണ്ടൂര്‍ സോണില്‍ കേന്ദ്ര മുശാവറ അംഗം ഹസ്സന്‍ ബാഖവി പല്ലാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, സയ്യിദ് സാലിം തങ്ങള്‍ സി.ജയപ്രകാശ്, കെ ടി അജ്മല്‍, മുസ്തഫ അബ്ദുല്ലത്വീഫ്, ബശീര്‍ സഖാഫി പൂങ്ങോട് വി പി മുസ്തഫ വെള്ളുവങ്ങാട്, അബ്ദുലത്തിഫ് സഖാഫി പാണിക്കാട്, അബ്ദുള്ള ബാഖവി മുജീബ് സഖാഫി, മൊയ്തിന്‍ കുട്ടി സഖാഫി കൂരാട്, സയ്യിദ് തസ്‌നീം തങ്ങള്‍ ഹസൈനാര്‍ ബാഖവി പ്രസംഗിച്ചു.രണ്ടാം ദിവസമായ ഇന്ന് കൊളത്തൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി ഈസ്റ്റ്, സോണുകളില്‍ സന്ദേശ പ്രയാണം നടക്കും.
അലവി സഖാഫി കൊളത്തൂര്‍, വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സികെ ശക്കീര്‍ അരിമ്പ്ര, യൂസുഫലി സഖാഫി മൂത്തേടം, എന്‍ എം സ്വാദിഖ് സഖാഫി പ്രമേയ പ്രഭാഷണം നടത്തും. മൂന്നാംദിവസമായ വെള്ളിയാഴ്ച പുളിക്കല്‍, അരീക്കോട്, എടവണ്ണപ്പാറ, സോണുകളിലുംസമാപനദിവസമായ ശനിയാഴ്ച കൊണ്ടോട്ടി, മഞ്ചേരി വെസ്റ്റ് സോണുകളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് ഏഴിന് മലപ്പുറത്ത് സമാപിക്കും.
ജില്ലയുടെ സമഗ്ര പുരോഗതിക്കായി പുതിയ ജില്ല രൂപീകരിക്കണം: വടശ്ശേരി ഹസന്‍ മുസ്ലിയാര്‍
ജനസംഖ്യയിലും ഭൂവിസ്തൃതിയിലും നിലവില്‍ ഏറ്റവും വലിയ ജില്ലയായ മലപ്പുറത്തെ സമഗ്ര വികസനം ലക്ഷ്യമാക്കി പുതിയ ജില്ല യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണ പ്രതിപക്ഷകക്ഷികള്‍ ഏകകണ്ഡമായി മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ നടക്കുന്ന കേരള യാത്രയുടെ പ്രചരണമായി നടത്തിയ കിഴക്കന്‍ മേഖല സന്ദേശ യാത്രക്ക് വഴിക്കടവില്‍ തുടക്കം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ നിലമ്പൂര്‍ എം എല്‍ എ പ്രത്യേകം താല്പര്യമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് കെ കെ എസ് തങ്ങള്‍ ഫൈസി പെരിന്തല്‍ മണ്ണ, സയ്യിദ് ഹൈദരലി തങ്ങള്‍ സംബന്ധിച്ചു.



