National
കര്‍ണാടകയില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് ബസിന് തീപിടിച്ചു; 17 പേര്‍ മരിച്ചു
ചിത്രദുര്‍ഗക്ക് സമീപം ഹിരിയൂരിലാണ് അപകടം. കണ്ടെയ്നര്‍ ലോറി, സ്ലീപ്പര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബെംഗളൂരു | കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 17 പേര്‍ മരിച്ചു. ചിത്രദുര്‍ഗക്ക് സമീപം ഹിരിയൂരിലാണ് അപകടം സംഭവിച്ചത്. കണ്ടെയ്നര്‍ ലോറി, സ്ലീപ്പര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടും. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
ബെംഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഹിരിയൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡര്‍ മറികടന്ന് ബസില്‍ ഇടിച്ചുകയറുകയായിരുന്നു.
ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് ചിത്രദുര്‍ഗ പോലീസ് പറഞ്ഞു. ബസില്‍ 32 പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
---- facebook comment plugin here -----

