Connect with us

Health

വയറിലെ കൊഴുപ്പ് കുറയ്ക്കും ഈ പച്ചക്കറികൾ

മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കുറഞ്ഞ കലോറി,ഉയർന്ന പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് കൂൺ.

Published

|

Last Updated

രു പച്ചക്കറിയും നേരിട്ട് വയറിലെ കൊഴുപ്പ് കത്തിക്കുന്നില്ല. കാരണം ഭാരം കുറയുന്നത് കൊഴുപ്പ് കുറയ്ക്കുന്നതും കലോറി കമ്മി ആവുന്നതിലും മൊത്തത്തിലുള്ള ജീവിതശൈലിയെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നിരുന്നാലും ചില പച്ചക്കറികൾ കലോറി കുറവുള്ളതിനാലും നാര് കൂടുതലുള്ളതിനാലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ വയറിന് എപ്പോഴും പൂർണമായി സൂക്ഷിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഏതൊക്കെയാണ് ആ പച്ചക്കറികൾ എന്ന് നോക്കാം.

ചീര

കുറഞ്ഞ കലോറി ഉയർന്ന നാരുകൾ വിറ്റമിൻ എ, സി, കെ എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇത് ദഹനത്തിനും സംതൃപ്തിക്കും സഹായിക്കുന്നു.

ബ്രോക്കോളി കോളിഫ്ലവർ

ഉയർന്ന അളവിൽ നാരുകളും വെള്ളവും അടങ്ങിയ ഇവ വയറു നിറയാൻ സഹായിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.

കക്കിരി

കുറഞ്ഞ കലോറിയും വൈവിധ്യമാർന്ന ഘടകങ്ങളും ഉള്ള ഇവ നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗവും കുറയ്ക്കും.

സെലറി

കലോറി കുറവും നാരുകൾ കൂടുതലുമുള്ള ഇത് വിശപ്പ് കുറയ്ക്കുന്നതിനുള്ള മികച്ച ലഘു ഭക്ഷണമാണ്.

ക്യാപ്സിക്കം

കലോറി കുറഞ്ഞ ഇത് നാരുകളും പ്രദാനം ചെയ്യുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

കൂൺ

മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കുറഞ്ഞ കലോറി,ഉയർന്ന പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് കൂൺ. മാത്രമല്ല മാംസത്തിന് പകരം വയ്ക്കാൻ കഴിയുന്ന ഒരു മികച്ച ബദൽ കൂടിയാണ് ഇത്.

ഇനി ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പച്ചക്കറികൾ കഴിച്ച് ഭാരം കുറയ്ക്കാൻ ശ്രമിച്ചോളൂ.

 

---- facebook comment plugin here -----

Latest