Connect with us

Kerala

ഒരു വയസ്സുകാരന്റെ മരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

രാസപരിശോധനാ ഫലം കൂടി ലഭിച്ചതിന് ശേഷം പോലീസ് നടപടി

Published

|

Last Updated

മലപ്പുറം | മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിച്ചതിന് ശേഷം പോലീസ് തുടര്‍നടപടികളിലേക്ക് കടക്കും. രണ്ട് ദിവസത്തിനകം ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചേക്കും. രക്ഷിതാക്കള്‍ ചികിത്സ നിഷേധിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപണമുയര്‍ന്നതോടെ  മയ്യിത്ത് ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

കുഞ്ഞിന് നേരത്തേ മഞ്ഞപിത്തമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു. അസുഖം മാറിയതാണെന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. മഞ്ഞപ്പിത്തം ബാധിച്ചപ്പോള്‍ കുഞ്ഞിന് മതിയായ ചികിത്സ നല്‍കിയിരുന്നില്ലെന്നും വീട്ടില്‍ നിന്നുള്ള ചികിത്സ മാത്രമാണ് കുഞ്ഞിന് നല്‍കിയതെന്നുമാണ് പരാതി.

 

Latest