Kerala
പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചു
സൈബര്‍ ക്രൈം, ലഹരി, സാമ്പത്തിക തട്ടിപ്പ് എന്നിവയാകും പോലീസ് നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളിയെന്ന് ഷേക്ക് ദര്‍വേഷ് സാഹിബ്

തിരുവനന്തപുരം | സംസ്ഥാന പോലീസ് മേധാവിയായ ഡി ജി പി ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചു. പേരൂര്‍ക്കട എസ് എ പി ഗ്രൗണ്ടില്‍ വിടവാങ്ങല്‍ പരേഡ് നല്‍കി. സ്മൃതി ഭൂമിയില്‍ ഡി ജി പി പുഷ്പചക്രം അര്‍പ്പിച്ചു. സ്വന്തം നാടായ ആഡ്രയിലേക്ക് ദര്‍വേഷ് മടങ്ങും. സൈബര്‍ ക്രൈം, ലഹരി, സാമ്പത്തിക തട്ടിപ്പ് എന്നിവയാകും പോലീസ് നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളിയെന്ന് ഡി ജി പി ഷേക് ദര്‍വേഷ് സാഹിബ് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.
35 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് ഈ പദവിയില്‍ നിന്ന് അദ്ദേഹം വിരമിക്കുന്നത്. പോലീസ് ആസ്ഥാനത്തും ഡി ജി പിക്ക് യാത്രയപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ ചന്ദ്രശേഖറും. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷാ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന റവാഡ ചന്ദ്രശേഖര്‍, കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ എ എസ് പിയായിരുന്നു.