Connect with us

Business

ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച ഉത്പന്നങ്ങള്‍ വാങ്ങാം; റാസല്‍ഖൈമ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 10 20 30 പ്രൊമോഷന് ഉജ്ജ്വല തുടക്കം

വേനലവധിയില്‍ നാട്ടില്‍ പോകുന്ന കുടുംബങ്ങള്‍ക്ക് പ്രൊമോഷന്‍ ആശ്വാസകരമായ ഷോപ്പിങ് പ്രദാനം ചെയ്യുന്നു.

Published

|

Last Updated

ഷാര്‍ജ/റാസല്‍ഖൈമ | ജനങ്ങള്‍ നെഞ്ചേറ്റിയ 10 20 30 പ്രൊമോഷന് ഷാര്‍ജയിലേയും, റാസല്‍ഖൈമയിലേയും സഫാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ജൂണ്‍ 30ന് വീണ്ടും തുടക്കം കുറിച്ചു. വേനലവധിയില്‍ നാട്ടില്‍ പോകുന്ന കുടുംബാംഗങ്ങളടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണിതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ അറിയിച്ചു. കഴിഞ്ഞ കാലങ്ങളിലായി ഈ പ്രൊമോഷന് ജനങ്ങളില്‍ നിന്നും ലഭിച്ച അഭൂതപൂര്‍വമായ പിന്തുണ പരിഗണിച്ചാണ് ഇത്തവണയും ഷാര്‍ജയിലും, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച റാസല്‍ഖൈമ സഫാരിയിലുമുള്ള ഹൈപ്പറുകളില്‍ പ്രൊമോഷന്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റീടെയില്‍ മേഖലയില്‍ മറ്റൊരു സ്ഥാപനത്തിനും നല്‍കാനാവാത്ത നിലയിലുള്ള വമ്പന്‍ ജനാകര്‍ഷക പ്രൊമോഷനാണിത്. വിശ്വസ്തരായ ഉപയോക്താക്കള്‍ക്ക് മൂല്യവത്തായി തിരിച്ചു നല്‍കുകയെന്ന താത്പര്യം മുന്‍നിര്‍ത്തിയാണ് യു എ യിലെ സഫാരി ഔട്ട്ലെറ്റുകളില്‍ പ്രൊമോഷന്‍ ആരംഭിച്ചത്.

യു എ ഇയിലെ സ്‌കൂള്‍ വെക്കേഷനില്‍ നാട്ടിലേക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം 10 20 30 പ്രൊമോഷന്‍ ഏറ്റവും ഗുണപ്രദമാണ്. ഗുണനിലവാരമുള്ള മികച്ച ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. മറ്റെങ്ങും കിട്ടാത്ത ഈ സുവര്‍ണാവസരം ഉപഭോക്താക്കള്‍ മികച്ച നിലയില്‍ ഉപയോഗിക്കുമെന്നതു തന്നെയാണ് പ്രൊമോഷന്റെ പ്രത്യേകതയെന്നും സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.

യു എ ഇയിലെ മറ്റു റീടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ അനുയോജ്യമായ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഐറ്റംസ് ഉള്‍പ്പടുത്തിയാണ് 500ലധികം ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10 20 30 പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് & ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലും ഫര്‍ണിച്ചര്‍ സ്റ്റോറിലും രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രൊമോഷന്‍ ലഭ്യമാണ്.

ഗുണനിലവാരമുള്ള ബ്രാന്‍ഡുകളും, സെമി ബ്രാന്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള 10 20 30 പ്രൊമോഷന്‍ യു എ ഇയിലെ ജനങ്ങള്‍ക്കായി ആദ്യം ആവിഷ്‌കരിച്ചത് സഫാരിയാണ്. വിപണിയില്‍ ഓഫറുകളുടെയും, പ്രൊമോഷനുകളുടെയും വലിയ തരംഗം തന്നെ സൃഷ്ടിക്കുന്ന സഫാരിയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നതാണ് ഈ പ്രൊമോഷന്‍. സഫാരിയുടെ ഇത്തരം പ്രൊമോഷനുകള്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ളതുമാണ്.

സഫാരിയുടെ ആരംഭം മുതല്‍ യു എ ഇയിലെ ജനങ്ങള്‍ക്ക് ധാരാളം ‘വിന്‍ പ്രൊമോഷനു’കളായ കാറുകളും സ്വര്‍ണവും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’സും നടത്തി വന്‍ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.

വിന്‍ ടയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറിന്റെ പുതിയ മെഗാ പ്രൊമോഷനാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഷാര്‍ജ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 6 ടയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറുകളും, റാസ് അല്‍ ഖൈമ ഔട്ട്‌ലെറ്റില്‍ 2 ടയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത്. സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹംസിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.

 

---- facebook comment plugin here -----

Latest