Connect with us

National

ജെ എന്‍ യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം: കേസ് അവസാനിപ്പിക്കാന്‍ സി ബി ഐക്ക് കോടതി അനുമതി

കേസില്‍ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ വീണ്ടും ഫയല്‍ തുറക്കാവുന്നതാണെന്നും കോടതി.

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാന കേസ് അവസാനിപ്പിക്കാന്‍ സി ബി ഐക്ക് അനുമതി നല്‍കി ഡല്‍ഹി കോടതി. ഏജന്‍സിയുടെ ക്ലോഷര്‍ റിപോര്‍ട്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജ്യോതി മഹേശ്വരി അംഗീകരിച്ചു. കേസില്‍ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ വീണ്ടും ഫയല്‍ തുറക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

യു പിക്കാരനായ നജീബ് അഹമ്മദ് (27) ജെ എന്‍ യുവിലെ എം എസ് സി ബയോടെക്നോളജി (ഒന്നാം വര്‍ഷം) വിദ്യാര്‍ഥിയായിരുന്നു. എ ബി വി പി വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കം ഉണ്ടായതിനു പിന്നാലെയാണ് നജീബിനെ കാണാതായത്. 2016 ഒക്ടോബര്‍ 15 നാണ് ജെ എന്‍ യുവിലെ മഹി-മാന്‍ധ്വി ഹോസ്റ്റലില്‍ നിന്നായിരുന്നു തിരോധാനം. കണ്ടെത്താനുള്ള ഏജന്‍സിയുടെ ശ്രമങ്ങള്‍ വിഫലമായി. ഈ സാഹചര്യത്തില്‍, 2018 ഒക്ടോബറില്‍ കേസന്വേഷണം അവസാനിപ്പിച്ചുവെന്ന് സി ബി ഐ കോടതിയെ ബോധിപ്പിക്കുകയായിരുന്നു.

ആദ്യം ഡല്‍ഹി പോലീസ് അന്വേഷിച്ച കേസ് പിന്നീട് ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് സി ബി ഐക്ക് കൈമാറുകയായിരുന്നു.

 

Latest