Connect with us

From the print

ദേവസ്വം ബോര്‍ഡില്‍ നിയമനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്: ഇതുവരെ ലഭിച്ചത് 80ലേറെ പരാതികള്‍

കേരള ദേവസ്വം റിക്രൂട്ട്മെന്റ് നടപടികളില്‍ മുന്‍ഗണന വാഗ്ദാനം ചെയ്തും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചുമാണ് പണം തട്ടുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ദേവസ്വം ബോര്‍ഡില്‍ നിയമനങ്ങള്‍ നല്‍കാമെന്ന വ്യാജേന സംസ്ഥാനത്ത് പണം തട്ടുന്ന സംഘം. വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതുസംബന്ധമായി 80ലേറെ പരാതികളാണ് ലഭിച്ചത്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് നടപടികളില്‍ മുന്‍ഗണന വാഗ്ദാനം ചെയ്തും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചുമാണ് പണം തട്ടുന്നത്.

എന്നാല്‍, തിരുവിതാംകൂര്‍, മലബാര്‍, ഗുരുവായൂര്‍, കൊച്ചി, കൂടല്‍മാണിക്യം ദേവസ്വങ്ങളില്‍ പരമ്പരാഗത തസ്തികകള്‍ ഒഴികെയുള്ളവയില്‍ നിയമനങ്ങള്‍ യോഗ്യതയുടെയും പരീക്ഷകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണെന്നും തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അറിയിച്ചു. എഴുത്ത് പരീക്ഷ, അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവക്ക് ശേഷം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നിയമനം നല്‍കുന്നതെങ്കിലും ഇപ്പോഴും നിരവധി പേര്‍ ജോലി വാഗ്ദാനങ്ങളില്‍ കുടുങ്ങി സാമ്പത്തിക തട്ടിപ്പിനിരയാകുന്നതായി കെ ഡി ആര്‍ ബി ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് പറഞ്ഞു.

ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ജോലി വാഗ്ദാനം ചെയ്ത് സമീപിക്കുകയാണെങ്കില്‍ പോലീസില്‍ അറിയിക്കണമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ്്‌ബോര്‍ഡ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2016 മുതല്‍ വിവിധ ദേവസ്വം ബോര്‍ഡുകളിലായി 157 തസ്തികകളില്‍ 115 റാങ്ക് ലിസ്റ്റുകളിലായി 2,439 ഉദ്യോഗാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ സ്ഥിരനിയമനം നല്‍കിയത്.

ഇക്കാലയളവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 32 തസ്തികകളിലായി 1,443 നിയമനങ്ങളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ 17 തസ്തികകളിലായി 546 നിയമനങ്ങളും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ 85 തസ്തികകളിലായി 278 നിയമനങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 12 തസ്തികകളിലായി 116 നിയമനങ്ങളും കൂടല്‍ മാണിക്യം ദേവസ്വം ബോര്‍ഡില്‍ അഞ്ച് തസ്തികകളിലായി 26 നിയമനങ്ങളും കേരള ദേവസ്വം റിക്രൂട്ട്മെന്റ്്‌ബോര്‍ഡില്‍ ആറ് തസ്തികകളിലായി 30 നിയമനങ്ങളുമാണ് നടന്നത്.

നിലവില്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ള 38 തസ്തികകളിലായി 406 ഒഴിവുകളിലേക്ക് 1,03,858 അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ള 57,762 ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളിലായി ഈ മാസം 13ന് ഒ എം ആര്‍ പരീക്ഷ നടക്കും.

സാനിറ്റേഷന്‍ വര്‍ക്കര്‍, ഗാര്‍ഡനര്‍, കൗബോയ്, ലിഫ്റ്റ് ബോയ്, റൂംബോയ്, വിളക്കുതുട, കൃഷ്ണനാട്ടം സ്റ്റേജ് അസ്സി., കൃഷ്ണനാട്ടം ഗ്രീന്‍ റൂം സര്‍വന്റ്, ജി ഡി ഇ എം എസ് ആയ ഓഫീസ് അസ്സി., സ്വീപര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ച 14,365 പേര്‍ക്കുള്ള ഒ എം ആര്‍ പരീക്ഷ ഈ മാസം 20ന് തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലും നടക്കും.

 

---- facebook comment plugin here -----

Latest