Kerala
മലപ്പുറം ഉപ്പുവള്ളിയില്‍ സ്ത്രീയെ പുലി ആക്രമിച്ചു
പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് ആക്രമിച്ചത്.
മലപ്പുറം | മലപ്പുറത്ത് സ്ത്രീയെ പുലി ആക്രമിച്ചു. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് ആക്രമിച്ചത്.
പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. കുളത്തില്‍ തുണി അലക്കാന്‍ പോയ സമയത്താണ് പുലിയെത്തി ആക്രമണം നടത്തിയത്.
മുഖത്തും തലക്കും പരുക്കേറ്റ ജാനകിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----




