Kerala
വടക്കാഞ്ചേരി വാഴക്കോട് ക്വാറിയില്‍ തീപ്പിടുത്തം; അരക്കോടിയിലധികം രൂപയുടെ നഷ്ടം
സമീപപ്രദേശത്തുനിന്ന് പടര്‍ന്ന തീ ക്വാറി പരിസരമാകെ വ്യാപിക്കുകയായിരുന്നു.
വടക്കാഞ്ചേരി | പ്രവര്‍ത്തനം നിര്‍ത്തിവെച്ച വാഴക്കോട് ക്വാറിയില്‍ വന്‍ തീപ്പിടുത്തം. തീപ്പിടുത്തത്തില്‍ ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ജലനിധി കരാറുകാരന്റെ അരക്കോടിയിലധികം രൂപ വിലവരുന്ന പൈപ്പുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ക്വാറി ഉടമയുടെ മരാമത്ത് പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചിരുന്ന മറ്റ് സാമഗ്രികളും തീയില്‍ നശിച്ചു.
സമീപപ്രദേശത്തുനിന്ന് പടര്‍ന്ന തീ ക്വാറി പരിസരമാകെ വ്യാപിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടക്കാഞ്ചേരിയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേന മൂന്നുമണിക്കൂറിലധികം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജനവാസമേഖലയിലേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ നാട്ടുകാരുടെയും പോലീസിന്റെയും സഹായവും ലഭിച്ചു.
പൈപ്പുകള്‍ കത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത കറുത്ത പുക മൂലം സംസ്ഥാന പാതയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സംഭവത്തില്‍ ആളപായമില്ല. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല




