Connect with us

Kerala

സീബ്രാ ലൈനിലൂടെ കടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് വ്യാപാരി മരിച്ചു

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നിന്ന് അതിവേഗത്തില്‍ എത്തിയ ആംബുലന്‍സ് മുരുകദാസിനെ ഇടിക്കുകയായിരുന്നു.

Published

|

Last Updated

കോട്ടയം|  പൊന്‍കുന്നത്ത് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയും പൊന്‍കുന്നം ടൗണില്‍ തുണി വ്യാപാരം നടത്തുന്നയാളുമായ മുരുകദാസ് ശങ്കരപാണ്ഡ്യന്‍ (67) ആണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നിന്ന് അതിവേഗത്തില്‍ എത്തിയ ആംബുലന്‍സ് മുരുകദാസിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest