Kerala
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം: കണക്ക് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമെന്ന് കെ കെ രാഗേഷ്
ഫണ്ടിന്റെ കണക്ക് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കില്ലെന്ന് രാഗേഷ്. ഫണ്ടില്‍ പാര്‍ട്ട തട്ടിപ്പ് നടത്തിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണ്.
കണ്ണൂര്‍ | രക്തസാക്ഷി ഫണ്ടില്‍ പാര്‍ട്ടി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ വിവാദം പുകയവേ വാര്‍ത്താ സമ്മേളനം നടത്തി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഫണ്ടിന്റെ കണക്ക് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കില്ലെന്ന് രാഗേഷ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് മുമ്പിലാണ് കണക്ക് അവതരിപ്പിക്കുക. പാര്‍ട്ടി കുടുംബയോഗങ്ങളില്‍ വരവും ചെലവും വിശദീകരിക്കുമെന്നും രാഗേഷ് പറഞ്ഞു.
ഫണ്ടില്‍ പാര്‍ട്ട തട്ടിപ്പ് നടത്തിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പാര്‍ട്ടി നേതാവും എം എല്‍ എയുമായ ടി എ മധുസൂദനനെരെ വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചിരിക്കുന്നത്.
സി പി എം വിരുദ്ധരുടെ ഒത്തുചേരലാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തില്‍ നടന്നത്. ആര്‍ എം പിക്കാര്‍ വരെ പുസ്തക പ്രകാശനത്തിന് എത്തിയിരുന്നു. ഇടതുപക്ഷ ലേബലുമായി പലരും വന്നു. മധുസൂദനനോടുള്ള പകയാണ് പുസ്തകത്തിലെ ഉള്ളടക്കമെന്നും രാഗേഷ് വ്യക്തമാക്കി.




