Connect with us

International

മക്ക, മദീന പുണ്യ നഗരങ്ങൾക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണശ്രമം: കടുത്ത ഭാഷയിൽ അപലപിച്ച് അറബ് പാർലമെന്റ്

സഊദി അറേബ്യയുടെ സുരക്ഷയും ജനങ്ങളുടെ ജീവനും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാവിധ പ്രതിരോധ നടപടികൾക്കും അറബ് പാർലമെന്റ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Published

|

Last Updated

മക്ക /മദീന/ റിയാദ് |സഊദി അറേബ്യയിലെ വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ഭീകര ഹൂത്തി മിലിഷ്യകൾ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണശ്രമങ്ങളെ ശക്തമായി അപലപിച്ച് അറബ് പാർലമെന്റ പാർലമെന്റ്.  മദീന ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലും മക്ക മേഖലയ്ക്ക് നേരെ വന്ന ഡ്രോണും സഊദി സഖ്യസേന ആകാശത്തുവെച്ച് വിജയകരമായി തകർത്തിരുന്നു.

ആഗോള മുസ്ലിംങ്ങളുടെ വികാരങ്ങളെയും ഇസ്‌ലാമിക പുണ്യസ്ഥലങ്ങളുടെ പവിത്രതയെയും വ്രണപ്പെടുത്തുന്നതാണ് ഹൂത്തികളുടെ ഈ നടപടിയെന്ന് പാർലമെന്റ് കുറ്റപ്പെടുത്തി. സഊദിയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന ഇത്തരം അക്രമങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്. സഊദി അറേബ്യയുടെ സുരക്ഷയും ജനങ്ങളുടെ ജീവനും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാവിധ പ്രതിരോധ നടപടികൾക്കും അറബ് പാർലമെന്റ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഇത്തരം ആവർത്തിച്ചുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Content Highlights: The Arab Parliament strongly condemned repeated Houthi militia attacks targeting the holy cities of Makkah and Madinah. Saudi defense forces successfully intercepted a ballistic missile and a drone in mid-air. The parliament affirmed full support for Saudi Arabia’s actions to ensure its security.

---- facebook comment plugin here -----

Latest