National
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
ഏത് വേദിയും സമയവും തനിക്ക് സ്വീകാര്യമാണെന്നും രാഹുല്‍ ഗാന്ധി
ന്യൂ ഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഏത് വേദിയും സമയവും തനിക്ക് സ്വീകാര്യമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ദീപാവലി ഇടവേളയ്ക്ക് പിന്നാലെ ഗ്യാനേഷ് കുമാറിനെതിരായ ശക്തമായ മിന്നല്‍ സമരങ്ങളിലേക്ക് കടക്കാനാണ് നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകള്‍ ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.
തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹയിലുള്ള പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന ചുമതലയുള്ള നേതാക്കള്‍ , എം പിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിഷയം ദേശീയതലത്തില്‍ ആളിക്കത്തിക്കാനാണ് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നീക്കം.
Content Highlights: Rahul Gandhi challenged PM Narendra Modi to an open debate at any venue or time. Congress plans nationwide protests including blockade of Election Commission offices against Chief Election Commissioner Gyanesh Kumar. Rahul Gandhi convened a leadership meeting in Delhi to finalize strategies.



