Connect with us

National

പഞ്ചാബിലെ സരായ് ബഞ്ചാരയില്‍ ട്രെയിനില്‍ തീപിടിത്തം; നാല് കോച്ചുകള്‍ കത്തിനശിച്ചു

ആളപായമുണ്ടായതായി റിപോര്‍ട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബിലെ സരായ് ബഞ്ചാര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ തീപിടിത്തം. കര്‍മഭൂമി എക്‌സ്പ്രസ്സിന്റെ നാല് കോച്ചുകളിലും രാജ്പുരക്ക് സമീപം മറ്റൊരു കോച്ചിലും തീപിടിത്തമുണ്ടായി. ന്യൂ ജല്‍പൈഗുരി/അമൃത്സര്‍ ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് സംഭവം. നിലവില്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം.

ആളപായമുണ്ടായതായി റിപോര്‍ട്ടില്ല. പരുക്കേറ്റവരെയോ രക്ഷാപ്രവര്‍ത്തനങ്ങളെയോ കുറിച്ചോ ഉള്ള വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ട്രെയിനിന്റെ ഒരു കോച്ചില്‍ നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. പ്രാദേശിക പോലീസ്, റെയില്‍വേ ഉദ്യോഗസ്ഥര്‍, അഗ്‌നിശമസേന തുടങ്ങിയവ അടിയന്തരമായി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

 

Content Highlights: A major fire broke out on a train at Sarai Banjara in Punjab destroying four coaches completely. Railway officials and emergency services responded promptly to control the flames. No casualties have been reported yet as safety measures were implemented quickly at the scene.

 

---- facebook comment plugin here -----

Latest