Connect with us

Kerala

മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ പോസ്റ്റ്; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് സേനയുടെ അച്ചടക്കത്തിനും ചട്ടങ്ങള്‍ക്കും നിരക്കാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Published

|

Last Updated

കോട്ടയം| മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മണര്‍കാട് സ്റ്റേഷനിലെ എ എസ് ഐ സിബിമോന്‍, കോട്ടയം എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിതേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് സേനയുടെ അച്ചടക്കത്തിനും ചട്ടങ്ങള്‍ക്കും നിരക്കാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജിതേഷിന് നേരത്തെ കെ എന്‍ ബാലഗോപാലിനെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിട്ടതിന് കൊട്ടാരക്കര സ്റ്റേഷനില്‍ നിന്ന് ട്രാന്‍സ്ഫര്‍ നല്‍കിയിരുന്നു. അതേ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ പോസ്റ്റിട്ടതിന് സസ്‌പെന്‍ഷനിലായിരിക്കുന്നത്.

Content Highlights: Two police officers in Kottayam were suspended for sharing derogatory posts and comments against the Chief Minister and Home Minister on social media. The action was taken after their behavior was found violating police discipline. One officer was previously transferred for a political post.

Latest