Connect with us

Kerala

ബാർ ലൈസൻസ് വിവാദം; എക്‌സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവുവിനെ സ്ഥലം മാറ്റി

അഡീഷണല്‍ കമ്മീഷണര്‍ക്കാണ് താല്‍ക്കാലിക ചുമതല.

Published

|

Last Updated

തിരുവനന്തപുരം| ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിനെ സ്ഥലം മാറ്റി. അഡീഷണല്‍ കമ്മീഷണര്‍ക്കാണ് താല്‍ക്കാലിക ചുമതല. പുതിയ മദ്യനയം വരുന്നതിന് മുമ്പ് മന്ത്രിയറിയാതെ ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി എം ലിജുവും കമ്മീഷണറും തമ്മില്‍ കടുത്ത ഭിന്നത നിലനിന്നിരുന്നു.

കമ്മീഷണറുടെ നടപടികള്‍ ദുരൂഹമാണെന്ന് ആരോപിച്ച് മന്ത്രി എം ലിജു മുഖ്യമന്ത്രിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അടിയന്തര നടപടി. കമ്മീഷണറുടെ നടപടികള്‍ ദുരൂഹവും എക്‌സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: Kerala Excise Commissioner Sriram Sambasiva Rao has been transferred. The move follows a rift with Minister M Liju over granting bar licenses without prior approval before the new liquor policy. Additional Commissioner takes temporary charge after the minister reported the issue to the Chief Minister.

 

---- facebook comment plugin here -----

Latest