Kerala
ചിറയന്‍കീഴില്‍ ഏവിയേഷന്‍ ട്രെയിനറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, താന്‍ കടുത്ത വിഷാദത്തിലാണെന്നും ജീവിതം മടുത്തുവെന്നും പറഞ്ഞുകൊണ്ട് വീഡിയോ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു.
തിരുവനന്തപുരം | ചിറയന്‍കീഴില്‍ ഏവിയേഷന്‍ ട്രെയിനറെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ ഏവിയേഷന്‍ ട്രെയിനര്‍ ജോഷ്മിന് (36)നെ ആണ് ചിറയിന്‍കീഴില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
ഗേറ്റിന് സമീപം കാര്‍ നിര്‍ത്തിയ ശേഷം ഇയാള്‍ റെയില്‍വേ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, താന്‍ കടുത്ത വിഷാദത്തിലാണെന്നും ജീവിതം മടുത്തുവെന്നും പറഞ്ഞുകൊണ്ട് വീഡിയോ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു.സുഹൃത്തുക്കള്‍ ഈ വീഡിയോ പോലീസില്‍ നല്‍കിയിരുന്നു. കഴക്കൂട്ടം കുളത്തൂരിലെ വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജോഷ്മിന് അവിവാഹിതനാണ്.
Content Highlights: An aviation trainer named Joshmin was found dead on the railway track at Chirayinkeezhu in Thiruvananthapuram. Police reported that he parked his car near the gate before walking onto the track. Prior to the incident, he had posted a video on social media mentioning severe depression.


