International
പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ വഷളാകാതിരിക്കാന്‍ ചര്‍ച്ച വേണം; ട്രംപുമായി സംസാരിച്ച് ഖത്വര്‍ അമീര്‍
ഇറാന് ആക്രമിക്കപ്പെട്ടാല്‍, അമേരിക്കന്‍ ശത്രുവിന്റെ എല്ലാ ആസ്തികളെയും ഭൂമിശാസ്ത്രപരമായ അതിരുകള്‍ പരിഗണിക്കാതെ തന്നെ' ലക്ഷ്യമിടുമെന്ന് ഇറാനിയന്‍ സൈനിക വക്താവ്.
വാഷിങ്ടണ്‍/തെഹ്റാന് | ഖത്വര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ഫോണില്‍ സംസാരിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ വഷളാകാതിരിക്കാന്‍ ചര്‍ച്ചകളും നയതന്ത്രപരമായ പരിഹാര ശ്രമങ്ങളും തുടരേണ്ടതിന്റെ ആവശ്യകത ഷെയ്ഖ് തമീം എടുത്തുപറഞ്ഞു.
അതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ ‘അനുവാദമില്ലാത്ത’ പാതകളിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്നതിനിടെ, മൈനുകള്‍ തട്ടി രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് തീപിടിച്ചതായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) അറിയിച്ചു.
അതേസമയം, ഇറാനിലെ ബാക്കി ഭാഗങ്ങളെയും നശിപ്പിക്കേണ്ടി വന്നേക്കാമെന്നും അത് പുനര്‍നിര്‍മിക്കാന്‍ 25 വര്‍ഷമെടുക്കുമെന്നും യു എസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അത്തരമൊരു നടപടി സ്വീകരിക്കുകയാണെങ്കില്‍, അത് ജനങ്ങള്‍ ‘വൈകാതെ തന്നെ അറിയും’ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന് ആക്രമിക്കപ്പെട്ടാല്‍, അമേരിക്കന്‍ ശത്രുവിന്റെ എല്ലാ ആസ്തികളെയും ഭൂമിശാസ്ത്രപരമായ അതിരുകള്‍ പരിഗണിക്കാതെ തന്നെ’ ലക്ഷ്യമിടുമെന്ന് ഇറാനിയന്‍ സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയ മുന്നറിയിപ്പ് നല്കി.
Content Highlights: Qatar Emir Sheikh Tamim bin Hamad Al Thani held a phone discussion with US President Donald Trump regarding Middle East tensions. Both leaders emphasized the critical need for urgent diplomatic dialogue to prevent further escalation in the region. The call focused on achieving stability and peace.




