Connect with us

Kerala

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാന ചടങ്ങിനിടെ മന്ത്രി റോജി എം ജോണിനെതിരെ പോസ്റ്റർ ഉയർത്തി എസ് എഫ് ഐ പ്രവർത്തകർ

പരിപാടി ഉദ്ഘാടനം ചെയ്തതിന് തൊട്ടു പിന്നാലെയാണ് സദസിൽ എഴുന്നേറ്റ് നിന്ന് എട്ടോളം പ്രവർത്തകർ പോസ്റ്റർ കൈയിൽ ഉയർത്തി പിടിച്ച് നിന്നത്.

Published

|

Last Updated

കോട്ടയം| കോട്ടയം പള്ളിക്കത്തോട് കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് & ആർട്സിൽ നടന്ന ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി എസ് എഫ് ഐ.

പരിപാടി ഉദ്ഘാടനം ചെയ്തതിന് തൊട്ടു പിന്നാലെയാണ് സദസിൽ എഴുന്നേറ്റ് നിന്ന് എട്ടോളം പ്രവർത്തകർ പോസ്റ്റർ കൈയിൽ ഉയർത്തി പിടിച്ച് നിന്നത്. കാലടി സർവ്വകലാശാലയിലെ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഇവരുടെ നടപടി.

പിന്നാലെ മന്ത്രി കാണുകയും ഉടൻ മൈക്കിനടുത്തേക്ക് എത്തി അവരെ ഒന്നും ചെയ്യരുത് എന്ന് പോലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു. തുടർന്ന് ഏതാനും വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകിയ ശേഷം വേദി വിടുകയായിരുന്നു.

പുറത്തിറങ്ങിയ മന്ത്രി പ്രതിഷേധക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ തടയില്ലെന്ന് പ്രതികരിച്ചു. സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ നൂറു ശതമാനവും ഉൾക്കൊളളുമെന്നും, എന്നാൽ അക്രമങ്ങളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങളുടെ വലിയ പരിമിതി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ട്, ഇതെല്ലാം ഒന്നൊന്നായി പരിഹരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ഇൻസ്റ്റിറ്റ്യൂട്ടിനായി ഇവിടെ എന്ത് നടന്നു എന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കാലടി സർവകലാശാലയിലെ പ്രതിഷേധങ്ങളെ കുറിച്ച് ഇന്നലെ പറഞ്ഞതിനപ്പുറത്തേക്ക് കൂടുതൽ പറയാനില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: SFI activists staged a poster protest against Higher Education Minister Roji M John during a graduation ceremony at KR Narayanan Institute in Kottayam. The protest was held in solidarity with Kalady University agitators. The minister stated he respects peaceful democratic protests.

---- facebook comment plugin here -----

Latest