Connect with us

Kerala

തിരുവനന്തപുരത്ത് പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി

കോടതി നടപടികള്‍ നടക്കുന്ന കെട്ടിടമായതിനാല്‍ കുറച്ചധികം നാളായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പകുതിവഴിയില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി.
നന്ദാവനത്തില്‍ ശ്രീനേത്ര ആശുപത്രിക്ക് സമീപത്തുള്ള കെട്ടിടത്തിനുള്ളില്‍ നിന്നാണ് ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. കോടതി നടപടികള്‍ നടക്കുന്ന കെട്ടിടമായതിനാല്‍ കുറച്ചധികം നാളായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പകുതിവഴിയില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു.

ഇന്ന് സ്ഥലം വൃത്തിയാക്കാനെത്തിയ നിര്‍മാണത്തൊഴിലാളികളാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടത്. കെട്ടിടവും പരിസരവും കാടുപിടിച്ചുകിടക്കുന്ന നിലയിലായിരുന്നു. ആരുടെ അസ്ഥികൂടമാണ് എന്ന വിവരം ലഭിച്ചിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Content Highlights:A human skeleton was found inside an unfinished building near Sreenethra Hospital in Nandavanam, Thiruvananthapuram. Construction workers discovered the remains while cleaning the abandoned, overgrown site that was halted due to litigation. Police have arrived and launched an investigation to identify the remains

---- facebook comment plugin here -----

Latest