International
സഊദിക്ക് നേരെ ഹൂത്തികളുടെ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; വിജയകരമായി തടഞ്ഞ് സഖ്യസേന
ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവ വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
റിയാദ് | സഊദി അറേബ്യയിലെ മക്ക മേഖല ലക്ഷ്യമിട്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ഡ്രോണും നജ്രാന്‍ പ്രവിശ്യക്ക് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും സഊദി സഖ്യസേന വിജയകരമായി തകര്‍ത്തു. ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവ വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ആക്രമണങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെയാണ് നജ്റാന്‍ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടത്. ആക്രമണ ഭീഷണിയെ തുടര്‍ന്ന് നജ്റാനില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു.
മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളുടെയും തീര്‍ഥാടകരുടെയും സുരക്ഷക്ക് രാജ്യം അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇത്തരം വ്യോമാക്രമണ ഭീഷണികളെ ശക്തമായി നേരിടുമെന്നും സഖ്യസേനാ വക്താവ് വ്യക്തമാക്കി.
Content Highlights: Saudi Arabia-led coalition forces successfully intercepted drone and ballistic missile attacks launched by Houthi rebels. The coalition air defense systems neutralized the incoming threats before reaching their targets. Authorities confirmed that no casualties or damage were reported from the attempt.




