Connect with us

Kerala

മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന് പ്രവര്‍ത്തന കേന്ദ്രം കോഴിക്കോട്ടേക്കു മാറ്റാന്‍ അനുമതി

സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയാവും നടപ്പാക്കുക

Published

|

Last Updated

തിരുവനന്തപുരം | മുന്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് പ്രവര്‍ത്തന കേന്ദ്രം കോഴിക്കോട്ടേക്കു മാറ്റാന്‍ അനുമതി. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ ആര്യക്ക് ജില്ല മാറ്റത്തിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുമതി നല്‍കി. സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ തീരുമാനം നടപ്പാക്കും. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ആര്യയെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ജില്ലമാറ്റം.

മുന്‍ എം എല്‍ എ സച്ചിന്‍ദേവിന്റെ ജീവിത പങ്കാളി എന്ന നിലയില്‍ കോഴിക്കോട്ട് സ്ഥിരതാമസമാക്കുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്ത കേന്ദ്രം മാറ്റുന്നത്. ഇന്നത്തെ ജില്ലാ കമ്മിറ്റിയിലാണ് ആര്യയുടെ ആവശ്യം ചര്‍ച്ചയ്ക്ക് വന്നത്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. മേയര്‍ ആയിരിക്കെ 2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെ വിവാഹം. രണ്ട് വയസുള്ള മകളുണ്ട്.

 

Content Highlights: CPM Thiruvananthapuram district committee approved former Mayor Arya Rajendran’s request to shift her party organizational base to Kozhikode. The decision will take effect following state committee approval. She is relocating to Kozhikode after her marriage to former MLA Sachin Dev.

 

---- facebook comment plugin here -----

Latest