Connect with us

Kerala

പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം; രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്

കുട്ടിയുടെ തലയില്‍ കണ്ടെത്തിയ മുറിവ് ഭിത്തിയില്‍ ശക്തമായി ഇടിപ്പിച്ചപ്പോള്‍ ഉണ്ടായതാണെന്നും ഇതാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | പെരുമ്പാവൂരിലെ അസം സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്. കുട്ടിയുടെ തലയില്‍ കണ്ടെത്തിയ മുറിവ് ഭിത്തിയില്‍ ശക്തമായി ഇടിപ്പിച്ചപ്പോള്‍ ഉണ്ടായതാണെന്നും ഇതാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് വീണുണ്ടായ മുറിവല്ല ഇതെന്നാണ് വിവരം.

കുട്ടിയെ രണ്ടാനച്ഛന്‍ മൊഹേശ്വര്‍ നിരന്തരം മര്‍ദിച്ചിരുന്നുവെന്ന് മാതാവും പരിസരവാസികളും പോലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. ഇതോടെയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്. കുഞ്ഞ് കെട്ടിടത്തില്‍ നിന്ന് വീണാണ് മരിച്ചതെന്നാണ് രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. രണ്ടാനച്ഛനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

---- facebook comment plugin here -----

Latest