Kerala
സാമ്പത്തിക തട്ടിപ്പ് കേസ്; ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കായംകുളം ചേരാവള്ളി ചങ്കഴിത്തറ വടക്കേത്തില്‍ ആദിത്യന് മധു (22), തെക്കേക്കര കുറത്തികാട് വടക്കേടത്ത് വീട്ടില്‍ വി എസ് അമല്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട | സാമ്പത്തിക തട്ടിപ്പ് കേസില്‍ ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളെ കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി ചങ്കഴിത്തറ വടക്കേത്തില്‍ ആദിത്യന് മധു (22), തെക്കേക്കര കുറത്തികാട് വടക്കേടത്ത് വീട്ടില്‍ വി എസ് അമല്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊടുമണ്ണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അഞ്ചുലക്ഷം രൂപക്ക് സ്വര്‍ണം പണയം വെച്ചിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം വൈകിട്ടോടെ അഞ്ചുലക്ഷം രൂപ പണയം വെച്ചിരുന്ന ധനകാര്യ സ്ഥാപനത്തിലെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. എന്നാല്‍, തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പണമായിരുന്നു ഇത്തരത്തില്‍ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇതോടെ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണം കൈമാറ്റം ചെയ്യുന്നതിലെ ഇടനിലക്കാരനായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബേങ്ക് അക്കൗണ്ടും ഉള്‍പ്പെടുകയും അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടുകയും ചെയ്തു. ഈ ഇടപാടിലൂടെ സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടായതായാണ് കേസ്.
പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുമണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവരെയും കണ്ടെത്തുകയും കഴിഞ്ഞ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പന്തളം സി ഐ. ബാബു കുറുപ്പിന്റെ നേതൃത്വത്തില്‍ എസ് ഐ. ഷിജു പി സാം, എസ് സി പി ഒമാരായ അനീഷ് ഗീവര്‍ഗീസ്, അമീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Two youths hailing from Alappuzha have been arrested by the police in connection with a major financial fraud case. The suspects were taken into custody following a detailed investigation into complaints of monetary cheating. Further inquiry is underway to determine the total financial extent of the scam.



