Kerala
താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച; പ്രതി പിടിയില്‍
വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടന്ന വന്‍ മോഷണത്തിലെ പ്രതി കാട്ടീവീട്ടില് ഇഹാബ് ഹംസ (44) ആണ് പിടിയിലായത്.
മലപ്പുറം | അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള് പിടിയില്‍. വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടന്ന വന്‍ മോഷണത്തിലെ പ്രതി കാട്ടീവീട്ടില് ഇഹാബ് ഹംസ (44) ആണ് പിടിയിലായത്.
ഐ സി ഡി എസ് സെക്ഷനില്‍ നിന്ന് സുപ്രധാന ഡിജിറ്റല്‍ ഉപകരണങ്ങളാണ് ഇയാള്‍ കവര്‍ന്നത്. നവംബര്‍ മൂന്നാം തീയതി വൈകീട്ട് 5.30-നും നവംബര്‍ നാലിനു രാവിലെയ്ക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഓഫീസിലെ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഉടന്‍ വേങ്ങര പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓഫീസ് പ്രവര്‍ത്തന സമയത്ത് കെട്ടിടത്തിന്റെ താക്കോല്‍കൂട്ടം അലക്ഷ്യമായി വെച്ചതാണ് പ്രതിക്ക് കൃത്യം എളുപ്പമാക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.
Content Highlights: Vengara police arrested Ihab Hamza for stealing digital equipment from the ICDS section of the Vengara Grama Panchayat office. The burglary occurred when the office keys were left unattended. The accused was traced using CCTV footage and remanded by the court.




